പുഴയോരത്ത് ചാരായം വാറ്റു കേന്ദ്രം; റെയ്ഡ് നടത്തി എക്സൈസും വനപാലകരും

വന്യ മൃഗ ശല്യം ഒഴിവാക്കുന്നതിനായി ചാരായം വാറ്റുന്നതിനുള്ള 30 ലിറ്റർ വാഷ് പുഴയെറമ്പിലേക്ക് ചാഞ്ഞിരുന്ന മരത്തിൽ ഡ്രമ്മിൽ കെട്ടിവച്ച് നിലയിലായിരുന്നു സൂക്ഷിച്ചിരുന്നത്.
Excise raid, seized illegal country -liquor
പുഴയോരത്ത് ചാരായം വാറ്റു കേന്ദ്രം; റെയ്ഡ് നടത്തി എക്സൈസും വനപാലകരും
Updated on

കോതമംഗലം : ഇടമലയാർ പുഴയിലെ ചാരായ ലോബിയുടെ വാറ്റ് കേന്ദ്രം എറണാകുളം ഇന്‍റലിജൻസ് ബ്യൂറോയും കുട്ടമ്പുഴ എക്സൈസും പൂയംകുട്ടി വനപാലക സംഘവും ചേർന്ന് നടത്തിയ റെയ്ഡിൽ സാഹസികമായി നശിപ്പിച്ചു. ഓണക്കാലത്ത് കുട്ടമ്പുഴയിലെ ഹോംസ്റ്റേകളിൽ ചാരായ വിതരണം നടന്നതായി എറണാകുളം എക്സൈസ് ഇന്‍റലിജൻസ് ബ്യൂറോ നൽകിയ ഫീൽഡ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു സംയുക്ത റെയ്‌ഡ്. ചാരായ മാഫിയ കുട്ടമ്പുഴ പുഴയുടെ ആനക്കയം ഭാഗത്ത് പുഴയിൽ കെട്ടിത്താഴ്ത്തിയിരുന്ന ചാരായം വറ്റുന്നതിനുള്ള ഉപകരണങ്ങൾ എക്സൈസ് സംഘം ബോട്ടിലെത്തി പുഴയ്ക്ക് നടുവിൽ നങ്കൂരമിട്ട് കണ്ടെടുത്തു.

പുഴയിൽ വലയ്ക്കുള്ളിൽ പൊതിഞ്ഞു കല്ലു കെട്ടി താഴ്ത്തിയ നിലയിലായിരുന്ന സ്റ്റീൽ കലം ചെരുവം, മരപ്പാത്തി പലക എന്നിവ. ഇവ സാഹസികമായി മുങ്ങിയെടുക്കുകയായിരുന്നു.

വന്യ മൃഗ ശല്യം ഒഴിവാക്കുന്നതിനായി ചാരായം വാറ്റുന്നതിനുള്ള 30 ലിറ്റർ വാഷ് പുഴയെറമ്പിലേക്ക് ചാഞ്ഞിരുന്ന മരത്തിൽ ഡ്രമ്മിൽ കെട്ടിവച്ച് നിലയിലായിരുന്നു സൂക്ഷിച്ചിരുന്നത്. സംയുക്ത റെയ്‌ഡിന് അസിസ്റ്റന്‍റ് എക്സൈസ് ഇൻസ്പെക്ടർ മാരായ ടി.പി പോൾ, സാജൻ പോൾ, യൂസഫലി ഫോറസ്റ്റ് ഡെപ്യൂട്ടി റേഞ്ചർ മാരായ കെ ടി ഹരിപ്രസാദ്, വിഎസ് സനിൽ കുമാർ, എക്സൈസ് പ്രിവൻ്റീവ് ഓഫീസർ മാരായ, പി വി ബിജു. ഇയാസ്, ദേദു, സിവിൽ എക്സൈസ് ഓഫീസർ നന്ദു എന്നിവർ പങ്കെടുത്തു. പ്രതികളെ കുറിച്ചുള്ള സൂചനകൾ എക്സൈസ്‌ ,ഫോറസ്റ്റ് സംഘത്തിന് ലഭിച്ചതായി അറിയുന്നു. കുട്ടമ്പുഴ റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ എ രമേഷ് തുടരന്വേഷണം നടത്തി മേൽ നടപടികൾ സ്വീകരിക്കും

Trending

No stories found.

Latest News

No stories found.