കേരളത്തിൽ സ്ഫോടനം നടത്താൻ പദ്ധതിയിട്ടെന്ന കേസ്; എൻഐഎ കോടതി വിധി ഇന്ന്

2018 മെയ് 15 നാണ് എൻഐഎ റഇയാസ് അബൂബക്കറിനെ പിടികൂടിയ
കേരളത്തിൽ സ്ഫോടനം നടത്താൻ പദ്ധതിയിട്ടെന്ന കേസ്; എൻഐഎ കോടതി വിധി ഇന്ന്
Updated on

കൊച്ചി: കേരളത്തിൽ സ്ഫോടന പരമ്പര നടത്താൻ ഐഎസ് ഭീകരർ പദ്ധതിയിട്ടെന്ന കേസിൽ എൻഐഎ കോടതി വിധി ഇന്ന്. ഐസിസ് പ്രവർത്തകൻ പാലക്കാട് കൊല്ലംകോട് സ്വദേശി റിയാസ് അബൂബക്കറിനെതിരായ കേസിലാണ് കോടതി വിധി പറയുന്നത്.

2018 മെയ് 15 നാണ് എൻഐഎ റഇയാസ് അബൂബക്കറിനെ പിടികൂടിയത്. ശ്രീലങ്കയിലെ സ്ഫോടന പരമ്പരയുടെ സൂത്രധാരനുമായി ചേർന്ന് ഇയാൾ കേരളത്തിൽ സ്ഫോടന പരമ്പരയ്ക്ക് ആസൂത്രണം ചെയ്തെന്നാണ് എൻഐഎയുടെ കണ്ടെത്തൽ. യുഎപിഎയിലെ സെക്ഷൻ 38,39 വകുപ്പുകളും ഗൂഢാലോചനയടക്കമുള്ള കുറ്റങ്ങളആണ് ചുമത്തിയത്. കേസിന്‍റെ ഭാഗമായി റിയാസിന്‍റെ വീട്ടിൽ നിന്നു കണ്ടെത്തിയ ഇലക്‌ട്രോണിക്സ് ഉപകരണങ്ങളും സമൂഹമാധ്യമ അക്കൗണ്ടുകളുമാണ് തെളിവായി ഹാജരാക്കിയത്.

Trending

No stories found.

Latest News

No stories found.