എഴുത്തച്ഛൻ പുരസ്കാരം ഡോ. എസ്.കെ. വസന്തന്

അഞ്ചു ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം
എഴുത്തച്ഛൻ പുരസ്കാരം ഡോ. എസ്.കെ. വസന്തന്
Updated on

തി​രു​വ​ന​ന്ത​പു​രം: സാ​ഹി​ത്യ​രം​ഗ​ത്തെ സ​മ​ഗ്ര​സം​ഭാ​വ​ന​യ്ക്കു​ള്ള ഇ​ത്ത​വ​ണ​ത്തെ എ​ഴു​ത്ത​ച്ഛ​ന്‍ പു​ര​സ്കാ​രം ഭാ​ഷാ- ച​രി​ത്ര പ​ണ്ഡി​ത​നും എ​ഴു​ത്തു​കാ​ര​നും നി​രൂ​പ​ക​നു​മാ​യ പ്രൊ​ഫ. എ​സ്.​കെ. വ​സ​ന്ത​ന്.

അ​ഞ്ചു​ല​ക്ഷം രൂ​പ​യും പ്ര​ശ​സ്തി​പ​ത്ര​വും ഫ​ല​ക​വു​മ​ട​ങ്ങു​ന്ന​താ​ണ് കേ​ര​ള സ​ര്‍ക്കാ​രി​ന്‍റെ ഈ ​പ​ര​മോ​ന്ന​ത പു​ര​സ്കാ​രം. കാ​ല​ടി ശ്രീ​ശ​ങ്ക​ര കോ​ളെ​ജി​ലും കാ​ല​ടി ശ​ങ്ക​രാ​ചാ​ര്യ സം​സ്കൃ​ത സ​ർ​വ​ക​ലാ​ശാ​ല​യി​ലും 35 വ​ർ​ഷ​ത്തി​ലേ​റെ അ​ധ്യാ​പ​ക​നാ​യി​രു​ന്ന പ്രൊ​ഫ. വ​സ​ന്ത​ൻ 20ലേ​റെ ശ്ര​ദ്ധേ​യ​മാ​യ ഗ്ര​ന്ഥ​ങ്ങ​ൾ ര​ചി​ച്ചി​ട്ടു​ണ്ട്. സ​മ​ഗ്ര സം​ഭാ​വ​ന​യ്ക്കു​ള്ള കേ​ര​ള സാ​ഹി​ത്യ അ​ക്കാ​ഡ​മി പു​ര​സ്കാ​ര​മ​ട​ക്കം ഒ​ട്ടേ​റെ ബ​ഹു​മ​തി​ക​ൾ നേ​ടി.

കേ​ര​ള​ത്തി​ന്‍റെ ബ​ഹു​സ്വ​ര​മാ​യ സാ​മൂ​ഹ്യ​ന​വോ​ത്ഥാ​ന​ത്തെ അ​ട​യാ​ള​പ്പെ​ടു​ത്തു​ന്ന "കാ​ലം സാ​ക്ഷി' എ​ന്ന ബൃ​ഹ​ദാ​ഖ്യാ​യി​ക ശ്ര​ദ്ധേ​യ​മാ​യ വാ​യ​നാ​നു​ഭ​വം കാ​ഴ്ച​വ​യ്ക്കു​ന്നു. മി​ക​ച്ച അ​ധ്യാ​പ​ക​ന്‍, വാ​ഗ്മി, ഗ​വേ​ഷ​ണ മാ​ര്‍ഗ​ദ​ര്‍ശി തു​ട​ങ്ങി​യ നി​ല​ക​ളി​ലു​ള്ള സം​ഭാ​വ​ന​ക​ള്‍ കൂ​ടി പ​രി​ഗ​ണി​ച്ചാ​ണ് അ​ദ്ദേ​ഹ​ത്തെ എ​ഴു​ത്ത​ച്ഛ​ന്‍ പു​ര​സ്കാ​ര​ത്തി​ന് തെ​ര​ഞ്ഞെ​ടു​ത്ത​ത്.

ഡോ. ​അ​നി​ല്‍ വ​ള്ള​ത്തോ​ള്‍ ചെ​യ​ര്‍മാ​നും ഡോ. ​ധ​ര്‍മ​രാ​ജ് അ​ടാ​ട്ട്, ഡോ. ​ഖ​ദീ​ജ മും​താ​സ്, ഡോ. ​പി. സോ​മ​ന്‍, സി.​പി. അ​ബൂ​ബ​ക്ക​ര്‍ (മെം​ബ​ര്‍ സെ​ക്ര​ട്ട​റി) എ​ന്നി​വ​ർ അം​ഗ​ങ്ങ​ളു​മാ​യ സ​മി​തി​യാ​ണ് പു​ര​സ്കാ​ര നി​ർ​ണ​യം ന​ട​ത്തി​യ​ത‌െ​ന്ന് സാ​സ്കാ​രി​ക മ​ന്ത്രി സ​ജി ചെ​റി​യാ​ൻ അ​റി​യി​ച്ചു.

Trending

No stories found.

Latest News

No stories found.