ബാഗിലെന്തെന്ന ചോദ്യം ഇഷ്ടപ്പെട്ടില്ല..!!; യാത്രക്കാരന്‍റെ 'ബോംബ് തമാശ' യിൽ വിമാനം വൈകിയത് 2 മണിക്കൂർ

പുലർച്ചെ 2.10 ന് പോകേണ്ടിയിരുന്ന വിമാനം പുറപ്പെട്ടത് 4.30 ന്
fake bomb threat flight delayed by 2 hrs in nedumbassery arrested
ബാഗിലെന്തെന്ന ചോദ്യം ഇഷ്ടപ്പെട്ടില്ല..!!; യാത്രക്കാരന്‍റെ 'ബോംബ് തമാശ' യിൽ വിമാനം വൈകിയത് 2 മണിക്കൂർrepresentative image
Updated on

കൊച്ചി: ല​ഗേജിൽ എന്താണെന്ന സുരക്ഷാ ജീവനക്കാരുടെ ചോദ്യത്തിന് യാത്രക്കാരന്‍റെ 'ബോംബ്' എന്ന അസ്ഥാനത്തെ തമാശ കാരണം നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് വിമാനം പുറപ്പെട്ടത് 2 മണിക്കൂർ വൈകി. ആഫ്രിക്കയിലെ ബിസിനസുകാരനും തിരുവനന്തപുരം സ്വദേശിയുമായ പ്രശാന്തിന്‍റെ തമാശയാണ് യാത്രക്കാരെയും സുരക്ഷാ ജീവനക്കാരെയുമെല്ലാം ദുരിതത്തിലാക്കിയത്. ഇയാളെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു.

കൊച്ചി വിമാനത്താവളത്തിൽ ബുധനാഴ്ച പുലർച്ചെയാണ് സംഭവം. തായ് എയർലൈൻസിൽ തായ്‌ലന്‍ഡിലേക്ക് പോകാനാണ് പ്രശാന്തും ഭാര്യയും മകനും എത്തിയത്. ഇവരെ കൂടാതെ മറ്റു 4 പേരും ഒരുമിച്ചാണ് ടിക്കറ്റെടുത്തിരുന്നത്. പിന്നാലെ സുരക്ഷ ഉദ്യോഗസ്ഥർ ബാഗിലെന്താണെന്ന ചോദ്യം ഇഷ്ടപ്പെടാതെ വന്നതോടെ പ്രശാന്ത് ബാഗിൽ ബോംബാണ് എന്ന് പറഞ്ഞു. എന്നാൽ ബോംബെന്ന് പ്രശാന്ത് ആവർത്തിച്ച് പറഞ്ഞതോടെ സുരക്ഷാ ഉദ്യോഗസ്ഥർ വിവരം റിപ്പോർട്ട് ചെയ്തു. ഒടുവിൽ ബാഗ് തുറന്ന് പരിശോധന നടത്തിയ ശേഷമാണ് വിമാനം യാത്ര പുറപ്പെട്ടത്. ഒരേ ടിക്കറ്റായതിനാൽ വിമാനത്തിനകത്ത് കയറ്റിയ മറ്റ് 4 പേരുടെ ലഗേജുകൾ കൂടി വിമാനത്തിൽ നിന്നിറക്കി വീണ്ടും പരിശോധിച്ചു. ഇതോടെ പുലർച്ചെ 2.10 ന് പോകേണ്ടിയിരുന്ന വിമാനം പുറപ്പെട്ടത് 4.30 നാണ്.

Trending

No stories found.

Latest News

No stories found.