വ്യാജ സർട്ടിഫിക്കറ്റ് കേസ്; രണ്ടാം പ്രതി അബിൻ സി. രാജ് കസ്റ്റഡിയിൽ

ഇന്നലെ അർധ രാത്രി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽവച്ചായിരുന്നു കായംകുളം ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം അബിനെ കസ്റ്റഡിയിൽ എടുത്തത്.
വ്യാജ സർട്ടിഫിക്കറ്റ് കേസ്; രണ്ടാം പ്രതി അബിൻ സി. രാജ് കസ്റ്റഡിയിൽ
Updated on

കൊച്ചി: വ്യജ ബിരുദ സർട്ടിഫിക്കറ്റ് കേസിൽ അബിൻ സി. രാജ് പൊലീസ് കസ്റ്റഡിയിൽ. പ്രതിയായ മുൻ എസ്എഫ്ഐ ഏരിയ സെക്രട്ടറി നിഖിൽ തോമസിന് വ്യാജ സർട്ടിഫിക്കറ്റ് നൽകി എന്ന നിഖിലിൻ്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അബിൻ സി. രാജിനെ കേസിൽ പ്രതി ചേർത്തത്. ഇന്നലെ അർധ രാത്രി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽവച്ചായിരുന്നു കായംകുളം ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം അബിനെ കസ്റ്റഡിയിൽ എടുത്തത്.

രാത്രിയോടെ തന്നെ കായംകുളത്തെത്തിച്ച അബിനെ വിശദമായി ചോദ്യം ചെയ്യും. ഇയാൾ മാലി ദ്വീപിൽ അധ്യാപകനായി ജോലി ചെയ്യുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട് ഇന്ന് നിഖിലിനെ സർട്ടിഫിക്കറ്റ് ലഭിച്ച എറണാകുളത്തെ ഏജൻസിയിൽ എത്തിച്ച് തെളിവെടുപ്പ് നടത്താനിരിക്കെയാണ് അബിൻ പിടിയിലായത്. എറണാകുളത്തെ ഓറിയോൺ എന്ന ഏജൻസി വഴിയാണ് സർട്ടിഫിക്കറ്റ് തരപ്പെടുത്തിയത്.

നിഖിൽ തോമസിൽ നിന്നു രണ്ട് ലക്ഷം രൂപ വാങ്ങിയാണ് അബിൻ വ്യാജ ബിരുദ സർട്ടിഫിക്കറ്റ് നൽകിയത്. ഇതിനായി അബിൻ അമ്മയുടെ ബാങ്ക് അക്കൗണ്ട് വഴി പണം സ്വീകരിക്കുകയായിരുന്നു. ഇടപാടിനു പിന്നിൽ കൂടുതൽ ആളുകൾ ഉണ്ടോ എന്ന കാര്യവും പൊലീസ് അന്വേഷിക്കുന്നു.

Trending

No stories found.

Latest News

No stories found.