വ്യാജ തിരിച്ചറിയൽ കാർഡ്: രാഹുൽ മാങ്കൂട്ടത്തിലിന് നോട്ടീസ് നൽകും

അന്വേഷണത്തെ സ്വാഗതം ചെയ്യുന്നതായി രാഹുൽ
Rahul Mamkootathil
Rahul Mamkootathil
Updated on

തിരുവനന്തപുരം: വ്യാജ തിരിച്ചറിയൽ കാർഡ് കേസിൽ 4 യൂത്ത് കോൺഗ്രസ് പ്രവർത്തകർ അറസ്റ്റിലായതിനു പിന്നാലെ കേസുമായി ബന്ധപ്പെട്ട് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന് നോട്ടീസ് നൽകും. ശനിയാഴ്ച ഹാജരാകാനാണ് നോട്ടീസ് നൽകുന്നത്.

അതേസമയം, പിടിയിലായവര്‍ വിശ്വസ്തര്‍ തന്നെയെന്ന് രാഹുല്‍ മാധ്യമങ്ങളോട് പറഞ്ഞു. ഏതു തരത്തിലുള്ള അന്വേഷണത്തെ സ്വാഗതം ചെയ്യുന്നുവെന്നും അന്വേഷണത്തെ ഒരു തരത്തിലും പ്രതിരോധിക്കാന്‍ ശ്രമിക്കുന്നില്ലെന്നും രാഹുൽ മാങ്കൂട്ടത്തിൽ കൂട്ടിച്ചേർത്തു.

വ്യാജ തിരിച്ചറിയൽ കാർഡ് കേസിൽ യൂത്ത് കോൺഗ്രസ് നേതാക്കൾക്കെളായ അഭി വിക്രം, വികാസ് കൃഷ്ണൻ, ബിനിൽ വിനു, ഫെന്നി എന്നിവരാണ് അറസ്റ്റിലായത്. മ്യൂസിയം പൊലീസാണ് അറസ്റ്റ് ചെയ്തത്. അടൂർ സ്വദേശികളാണ് അറസ്റ്റിലായവർ. പ്രതികൾക്കെതിരെ ഡിജിറ്റൽ തെളിവുകളുണ്ടെന്ന് പൊലീസ് അറിയിച്ചു. ഇവരിൽ നിന്നും 24 വ്യാജ തിരിച്ചറിയൽ കാർഡുകൾ ഇന്നു രാവിലെ കണ്ടെടുത്തിയിരുന്നു. പിടിയിലയരെ തിരുവനന്തപുരത്ത് ഇന്നു രാവിലെ എത്തിച്ച് വിശദമായ ചോദ്യം ചെയ്തിരുന്നു. ക്രമക്കേടിൽ കൂടുതൽ പേർക്ക് പങ്ക് ഉണ്ടെന്നും കൂടുതൽ അറസ്റ്റുകൾ ഉണ്ടാകുമെന്നും പൊലീസ് വ്യക്തമാക്കി.

Trending

No stories found.

Latest News

No stories found.