ഒല്ലൂരിൽ ചികിത്സ പിഴവു മൂലം കുഞ്ഞ് മരിച്ചെന്ന പരാതിയുമായി കുടുംബം

കുട്ടിയെ ഉടന്‍ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും അവിടെവച്ച് മരണം സംഭവിക്കുകയായിരുന്നു.
family complaint against hospital for the death of one-year-old boy
ചികിത്സ പിഴവു മൂലം ഒരു വയസുകാരൻ മരിച്ചെന്ന പരാതിയുമായി കുടുംബം
Updated on

തൃശൂർ: ഒല്ലൂരിൽ സ്വകാര്യ ആശുപത്രിക്കെതിരെ പരാതിയുമായി കുടുംബം. ചികിത്സ പിഴവ് മൂലം ഒരു വയസുകാരൻ മരിച്ചുവെന്നാരോപണവുമായി ഒല്ലൂരിലെ വിൻസെന്‍റ് ഡി പോൾ ആശുപത്രിക്കെതിരെയാണ് പരാതി.

പനിയെ തുടർന്നാണ് ഒരു വയസുള്ള കുഞ്ഞിനെ തൃശൂരിലെ സ്വാകാര്യ ആശുപത്രിയിലെത്തിച്ചത്. എന്നാൽ പീഡിയാട്രിഷ്യൻ ഇല്ലാതെ നേഴ്‌സായിരുന്നു കുട്ടിയെ ചികിത്സിച്ചതെന്നാണ് ബന്ധുക്കൾ പറയുന്നത്. വൈകുന്നേരം 4.30 മുതൽ 9 മണി വരെ യാതൊരു ചികിത്സയും കുട്ടിക്ക് നൽകിയിരുന്നില്ല. എന്നാൽ രാത്രി 9 മണിക്ക് ശേഷം കുട്ടിയുടെ നില വഷളായി. കുട്ടിയെ ഉടന്‍ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും അവിടെവച്ച് മരണം സംഭവിക്കുകയായിരുന്നു.

ഇതേസമയം, പിഡിയാട്രീഷ്യന്‍റെ നിർദ്ദേശപ്രകാരമാണ് ചികിത്സ നൽകിയതെന്നാണ് സ്വകാര്യ ആശുപത്രിയുടെ വാദം. ഇൻജക്ഷൻ വഴി മരുന്ന് നൽകാൻ കഴിയാത്ത അവസ്ഥ ആയതിനാൽ മരുന്ന് നൽകാൻ കഴിഞ്ഞില്ലെന്നുമാണ് ആശുപത്രി ആശുപത്രിയുടെ പക്ഷം. സംഭവത്തിൽ കുട്ടിയുടെ മാതാപിതാക്കൾ ഒല്ലൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.

Trending

No stories found.

Latest News

No stories found.