ഫെഫ്ക കുറ്റക്കാരെ സംരക്ഷിക്കില്ല, ആഷിക് അബുവിന്‍റെ രാജി തമാശ; ബി. ഉണ്ണികൃഷ്ണൻ

'സ്ത്രീകളുടെ പരാതികളും വിഷയങ്ങളും പരിഗണിക്കാൻ നിലവിലുള്ള ഫെഫ്കയുടെ കോര്‍ കമ്മിറ്റി വിപുലീകരിക്കാനും ഫെഫ്കയുടെ കീഴിലുള്ള യൂണിയനുകളുടെ യോഗത്തില്‍ തീരുമാനിച്ചു'
fefka general secretary about hema committee report
ബി. ഉണ്ണികൃഷ്ണൻfile image
Updated on

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതികരിച്ച് ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ. ഫെഫ്ക പ്രതികരിക്കാൻ വൈകിയത് മൗനം പാലിക്കലല്ല. മറ്റ് യൂണിയനുകളുടെ അഭിപ്രായം തേടേണ്ടതിനാലാണെന്ന് ഉണ്ണികൃഷ്ണൻ മാധ്യമങ്ങളോട് പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോർട്ടിലെ കുറ്റാരോപിതരുടെ എല്ലാവരുടേയും പേര് പുരത്തു വരണമെന്നാണ് ഫെഫ്കയുടെ ആവശ്യം. തെറ്റുകാരെന്ന് കണ്ടെത്തിയാൽ എത്ര ഉന്നതരായാലും സംരക്ഷിക്കില്ലെന്നും ഉണ്ണികൃഷ്ണൻ പറ‍ഞ്ഞു.

നടിമാരുടെ വെളിപ്പെടുത്തലുകൾ ഉണ്ടായ സമയത്തു തന്നെ ജസ്റ്റിസ് ഹേമ അത് പുറത്തു വിടണമായിരുന്നു. ജസ്റ്റിസായ ഒരാൾ ഇത്തരത്തിൽ അക്കാര്യങ്ങൾ മറച്ചുവയ്ക്കരുതെന്നും അദ്ദേഹം വിമർശിച്ചു. പരാതികളറിഞ്ഞാൽ കേസെടുക്കാനുള്ള വിവരങ്ങൾ സംഘടന തന്നെ മുൻകൈയെടുത്ത് പൊലീസിന് കൈമാറും. സ്ത്രീകളുടെ പരാതികളും വിഷയങ്ങളും പരിഗണിക്കാൻ നിലവിലുള്ള ഫെഫ്കയുടെ കോര്‍ കമ്മിറ്റി വിപുലീകരിക്കാനും ഫെഫ്കയുടെ കീഴിലുള്ള യൂണിയനുകളുടെ യോഗത്തില്‍ തീരുമാനിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

ഫെഫ്ക ഹെയർസ്റ്റൈലിസ്റ്റ്, മേക്കപ്പ് ആർട്ടിസ്റ്റ്, ഡബ്ബിങ് ആർട്ടിസ്റ്റ് എന്നിങ്ങനെ സംഘടന രൂപീകരിക്കാനാണ് തീരുമാനം. ഫെഫ്ക വനിത അംഗങ്ങളുടെ യോഗത്തിലാണ് ഈ തീരുമാനമെടുത്തത്.ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ സംഘടനയിൽ കൂടുതൽ നടപടികളുമായി ഫെഫ്ക മുന്നോട്ട് പോവുമെന്നും പറഞ്ഞ അദ്ദേഹം ആരോപണ വിധേയരായവരിലാരെങ്കിലും അറസ്റ്റിലായാൽ അവരെ സസ്പെൻഡ് ചെയ്യും.പൊലീസിൽ അറിയിക്കേണ്ട വിഷയങ്ങൾ പൊലീസിൽ അറിയിക്കും. അത്തരം കാര്യങ്ങളിൽ ഒത്തുതീർപ്പ് എന്ന സമീപനം ഇല്ല.വനിതകളുടെ പ്രശ്നങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകുമെന്നും അദ്ദേഹം പറഞ്ഞു. ആഷിക് അബുവിന്‍റെ രാജിയുമായി ബന്ധപ്പെട്ട മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് അത് തമാശയായാണ് തോന്നിയതെന്നായിരുന്നു ഉണ്ണികൃഷ്ണന്‍റെ പ്രതികരണം.

Trending

No stories found.

Latest News

No stories found.