ഈ മാസം 23 മുതൽ മലയാള സിനിമകൾ തിയേറ്ററിൽ റിലീസ് ചെയ്യില്ല: ഫിയോക്

''നിർമാതാക്കളുടെ ഭാഗത്തു നിന്ന് അനുകൂല പ്രതികരണം ഉണ്ടാവും വരെ പ്രതിഷേധം തുടരും''
Feuok
Feuok
Updated on

കൊച്ചി: ഈ മാസം 23 മുതൽ തിയേറ്ററുകളിൽ മലയാള സിനിമകൾ റിലീസ് ചെയ്യില്ലെന്ന് തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്. നിർ‌മാതാക്കളുടെ നിലപാടിൽ പ്രതിഷേധിച്ചാണ് തീരുമാനം.

പ്രോജക്‌ടറുകളുടെ വില ഉയർന്നു, തിയേറ്റർ ഉടമകളുടെ ഇഷ്ടത്തിനനുസരിച്ചുള്ള പ്രോജക്റ്ററുകൾ ഉപയോഗിക്കാൻ നിർമാതാക്കളുടെ സംഘടന അനുവദിക്കുന്നില്ല, നിശ്ചിത ദിവസത്തിന് മുൻപ് ഒടിടി പ്ലാറ്റ് ഫോമിലൂടെ സിനിമ റിലീസ് ചെയ്യുന്നു തുടങ്ങിയ ആരോപണങ്ങളാണ് ഫിയോക് ഉയർത്തുന്നത്. നിർമാതാക്കളുടെ ഭാഗത്തു നിന്ന് അനുകൂല പ്രതികരണം ഉണ്ടാവും വരെ പ്രതിഷേധം തുടരുമെന്നും ഫിയോക് അറിയിച്ചു.

ഇത്തരം പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ഫിയോക് നേരത്തേയും നിർമാതാക്കളെ സമീപിച്ചിട്ടുണ്ടെങ്കിലും ഫലമുണ്ടായില്ല. തിയെറ്ററിൽ റിലീസ് ചെയ്ത് 42 ദിവസത്തിനു ശേഷമേ ഒടിടി റിലീസ് പാടുള്ളൂ എന്നാണ് നിബന്ധന. എന്നാൽ, ഇത് പാലിക്കപ്പെടുന്നില്ല. നവീകരണം പൂർത്തിയായ നാലോളം തിയേറ്ററുകൾ തുറക്കാനായിട്ടില്ല. പ്രോജക്റ്ററുമായി ബന്ധപ്പെട്ട പ്രശ്നമാണ് കാരണം. പ്രോജക്റ്റർ ഏത് വയ്ക്കണമെന്നത് തിയെറ്റർ ഉടമകളുടെ പരിധിയിൽ വരുന്ന കാര്യമാണെന്നും ഫിയോക് വ്യക്തമാക്കുന്നു.

Trending

No stories found.

Latest News

No stories found.