നീലേശ്വരം അപകടത്തിൽ 8 പേർക്കെതിരേ കേസ്; 15 പേരുടെ പരുക്ക് ഗുരുതരം, 5 പേർ വെറ്റിലേറ്ററിൽ

കാസർഗോഡ് നീലേശ്വരത്ത് ആഞ്ഞൂറ്റമ്പലം വീരർക്കാവ് ക്ഷേത്രത്തിലെ ഉത്സവത്തിനിടെ തിങ്കളാഴ്ച അർധരാത്രിയോടെയാണ് അപകടമുണ്ടായത്
firecracker explosion case against 8 people
നീലേശ്വരം അപകടത്തിൽ 8 പേർക്കെതിരേ കേസ്; 15 പേരുടെ പരുക്ക് ഗുരുതരം, 5 പേർ വെറ്റിലേറ്ററിൽ
Updated on

കാസർഗോഡ്: നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവ് കളിയാട്ട മഹോത്സവത്തിനിടെ പടക്ക പുരയ്ക്ക് തീപിടിച്ച സംഭവത്തിൽ 8 പേർക്കെതിരെ കേസെടുത്തു. 7 ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾക്കെതിരേയും വെടിക്കെട്ട് നടത്തിയ രാജേഷ് എന്നിയാൾക്കുമെതിരെയാണ് നീലേശ്വരം പൊലീസ് കേസെടുത്തിരിക്കുന്നത്. അലക്ഷ്യമായി സ്ഫോടന വസ്തുക്കൾ കൈകാര്യം ചെയ്തതിനാണ് കേസ്. നിലവിൽ‌ ക്ഷേത്രകമ്മിറ്റി പ്രസിഡന്‍റും സെക്രട്ടറിയും പൊലീസ് കസ്റ്റഡിയിലാണ്.

firecracker explosion case against 8 people
നീലേശ്വരത്ത് വെടിക്കെട്ട് പുരയ്ക്ക് തീപിടിച്ച് 154 പേർക്ക് പരുക്ക്; 8 പേരുടെ നില ഗുരുതരം, 2 പേർ കസ്റ്റഡിയിൽ|video

കാസർഗോഡ് നീലേശ്വരത്ത് ആഞ്ഞൂറ്റമ്പലം വീരർക്കാവ് ക്ഷേത്രത്തിലെ ഉത്സവത്തിനിടെ തിങ്കളാഴ്ച അർധരാത്രിയോടെയാണ് അപകടമുണ്ടായത്. പടക്കം സൂക്ഷിച്ചിരുന്ന കെട്ടിടത്തിലേക്ക് തീപ്പൊരി വീണതാണ് അപകടകാരണം. ക്ഷേത്രത്തിൽ കളിയാട്ടം നടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. അപകടത്തിൽ 154 പേർക്ക് പരുക്കേറ്റു. ഇവരിൽ 15 പേരുടെ പരുക്ക് ഗുരുതരവും 5 പേരുടെ നില അതീവ ഗുരുതരവുമാണ്. ഇവർ വെറ്റിലേറ്ററിലാണ്.

Trending

No stories found.

Latest News

No stories found.