കൊച്ചി: ആന എഴുന്നള്ളിപ്പുനടക്കുന്നതിനടുത്ത് വെടിക്കെട്ടു നടത്താന്‍ പാടില്ലെന്ന് നാട്ടാന പരിപാലന ജില്ലാ മോണിറ്ററിങ് കമ്മറ്റി. ഉത്സവസീസണ്‍ ആരംഭിക്കുന്ന പശ്ചാത്തലത്തിൽ അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
2012ലെ നാട്ടാന പരിപാലന ചട്ടത്തില്‍ വീഴ്ച വരുത്തുന്നവര്‍ക്കെതിരേ കര്‍ശന നിയമനടപടി സ്വീകരിക്കും. രാവിലെ 10 മുതല്‍ വൈകിട്ട് 4വരെ ആന എഴുന്നെള്ളിപ്പുകള്‍ക്ക് അനുവാദം നൽകില്ല. ആനകളുടെതലപ്പൊക്ക മത്സരം നടത്താൻപാടില്ല.
രജിസ്‌ട്രേഷനുള്ള ഉത്സവങ്ങളില്‍ മാത്രമേ ആന എഴുന്നെള്ളിപ്പ് അനുവദിക്കൂ.ഉത്സവത്തിന് 72 മണിക്കൂര്‍ മുന്‍പ് പൊലീസ് സ്‌റ്റേഷനിലും സോഷ്യല്‍ ഫോറസ്റ്ററി ഓഫിസിലും അറിയിക്കണം. ഉത്സവഭാരവാഹികള്‍ ആന എഴുന്നെള്ളിപ്പിന്വെറ്ററിനറി ഓഫിസര്‍ക്ക് അപേക്ഷ നല്‍കണം.ഉത്സവങ്ങളില്‍ പങ്കെടുക്കുന്ന ആനകള്‍ക്ക് സ്വീകരണം പാടില്ല. ആനകള്‍ ജില്ല വിട്ടുപോകുമ്പോള്‍ അസിസ്റ്റന്‍റ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററെ അറിയിക്കണം.