9 മണിക്കൂർ കാത്തിരിപ്പിനൊടുവിൽ വിമാനം റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധിച്ച് യാത്രക്കാർ

പൊലീസെത്തി ഇവരെ അനുനയിപ്പിക്കുകയായിരുന്നു.
Flight canceled at nedumbassery airport after 9 hours of waiting
9 മണിക്കൂർ കാത്തിരിപ്പിനൊടുവിൽ വിമാനം റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധിച്ച് യാത്രക്കാർ
Updated on

കൊച്ചി: ദുബായിലേക്കുള്ള വിമാനം റദ്ദാക്കിയതിനെ തുടർന്നു നെടുമ്പാശേരി വിമാനത്താവളത്തിൽ വലഞ്ഞു യാത്രക്കാർ. ശനിയാഴ്ച രാത്രി 11.30നു പുറപ്പെടേണ്ടിയിരുന്ന സ്പൈസ്‌ജെറ്റ് വിമാനം പുലർച്ചെയും പുറപ്പെട്ടിട്ടിരുന്നില്ല. പിന്നീട് യാത്രക്കാർ മണിക്കൂറുകൾ കാത്തിരുന്നശേഷം രാവിലെ 7.30നു വിമാനം റദാക്കിയെന്നു യാത്രക്കാരെ അറിയിച്ചതോടെ വിമാനത്താവളത്തിൽ യാത്രക്കാർ പ്രതിഷേധവുമായി രംഗത്തെത്തി. ഒടുവിൽ പൊലീസെത്തി ഇവരെ അനുനയിപ്പിക്കുകയായിരുന്നു.

വിമാനം വൈകുന്നതുമായി ബന്ധപ്പെട്ട് അധികൃതർ കൃത്യമായി പ്രതികരിച്ചില്ലെന്നും യാത്രക്കാരുടെ ആരോപണമുണ്ട്. ജോലിയിൽ പ്രവേശിക്കാനുള്ളവരും പരീക്ഷയ്ക്കായി പോകുന്ന വിദ്യാർഥികളും കൂട്ടത്തിലുണ്ടായിരുന്നു. എന്നാൽ സാങ്കേതിക പ്രശ്നമാണു വിമാനം റദ്ദാക്കാൻ കാരണമെന്ന് അധികൃതർ അറിയിച്ചു. ടിക്കറ്റ് റദാക്കിയാൽ റീഫണ്ടാകാൻ 7 ദിവസമാണു സമയമെടുക്കുക. മറ്റൊരു വിമാനത്തിൽ‌ യാത്രയ്ക്കുള്ള സൗകര്യം ഒരുക്കിത്തരാൻ ആവശ്യപ്പെട്ടെങ്കിലും അത്തരത്തിലൊരു സംവിധാനമില്ലെന്നായിരുന്നു എന്നായിരുന്നു സ്പൈസ് ജെറ്റ് അധികൃതരുടെ മറുപടി.

Trending

No stories found.

Latest News

No stories found.