എണ്ണപ്പലഹാരങ്ങൾ പൊതിയാൻ പത്രക്കടലാസ് ഉപയോഗിക്കരുത്; കർശന നിർദേശവുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്

സമൂസ, പക്കോഡ പോലുള്ള എണ്ണപ്പലഹാരങ്ങളുടെ എണ്ണയൊപ്പാൻ പത്രക്കടലാസുകൾ ഉപയോഗിക്കുന്നതിന് എഫ്എസ്എസ്എഐ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്
food grade packaging material can be used to parcel foods
എണ്ണപ്പലഹാരങ്ങൾ പൊതിയാൻ പത്രക്കടലാസുകൾ ഉപയോഗിക്കരുത്; കർശന നിർദേശവുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്file image
Updated on

തിരുവനന്തപുരം: തട്ടുകടകൾ ഉൾപ്പെടെയുള്ള ചെറുകിട വ്യാപാര സ്ഥാപനങ്ങളിൽ ഭക്ഷ്യവസ്തുക്കൾ പൊതിയാൻ ഫുഡ്ഗ്രേഡ് പാക്കിങ് മെറ്റീരിയലുകൾ‌ മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂവെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ്. സമൂസ, പക്കോഡ പോലുള്ള എണ്ണപ്പലഹാരങ്ങളുടെ എണ്ണയൊപ്പാൻ പത്രക്കടലാസുകൾ ഉപയോഗിക്കുന്നതിന് എഫ്എസ്എസ്എഐ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.

പത്രക്കടലാസിലുള്ള ലെഡ് പോലുള്ള രാസവസ്തുക്കൾ, ചായങ്ങൾ എന്നിവ നേരിട്ട് ഭക്ഷണത്തിൽ കലരുന്നത് ഒഴിവാക്കാനാണ് മാർഗ നിർദേശം പുറത്തിറക്കിയിരിക്കുന്നത്. ഫലപ്രദമായ പാക്കേജിങ്ങില്‍ ഭക്ഷണങ്ങളുടെ ഘടനാമാറ്റം ഉണ്ടാകുന്നില്ലെന്ന് ഉറപ്പുവരുത്തും. ഭക്ഷണം പായ്ക്ക് ചെയ്യാനും സംഭരിക്കാനും സുരക്ഷിതമാര്‍ഗമെന്ന നിലയില്‍ ഫുഡ് ഗ്രേഡ് കണ്ടെയ്നറുകള്‍ ഉപയോഗിക്കണമെന്നും ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്‍റ് കമ്മിഷ്ണർ അറിയിച്ചു.

Trending

No stories found.

Latest News

No stories found.