മൂന്നാറില്‍ കാട്ടാനകളുടെ ആക്രമണത്തിൽ തോട്ടം തൊഴിലാളികള്‍ക്ക് പരുക്ക്

ആക്രമണത്തിൽ സ്ത്രീയുടെ നില ഗുരുതരം
Forest workers injured in attack by wild elephants in Munnar
മൂന്നാറില്‍ കാട്ടാനകളുടെ ആക്രമണത്തിൽ തോട്ടം തൊഴിലാളികള്‍ക്ക് പരുക്ക്:
Updated on

ഇടുക്കി: മൂന്നാറിലെ കല്ലാറില്‍ കാട്ടാനകളുടെ ആക്രമണത്തില്‍ തോട്ടം തൊഴിലാളികളായ രണ്ട് പേർക്ക് ഗുരുതര പരുക്ക്. മൂന്നാര്‍ രാജീവ് ഗാന്ധി നഗര്‍ സ്വദേശി അഴകമ്മ, നെറ്റിക്കുടി സ്വദേശി ശേഖര്‍ എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇതിൽ അഴകമ്മയുടെ നില ഗുരുതരമാണ്.

കല്ലാര്‍ മാലിന്യ പ്ലാന്‍റിന് സമീപമാണ് ആക്രമണമുണ്ടായത്. മാലിന്യ പ്ലാന്‍റില്‍ ജോലിക്ക് പോയവര്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. രണ്ട് കാട്ടാനകള്‍ക്കിടയില്‍പ്പെട്ട ഇവര്‍ രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും കൂട്ടത്തിലെ ഒരാനയില്‍ നിന്നാണ് ആക്രമണമുണ്ടായത്.

ഗുരുതരമായി പരുക്കേറ്റ അഴകമ്മയുടെ കാലിലും, തലയ്ക്കും ആനയുടെ കുത്തേറ്റിട്ടുണ്ട്. അഴകമ്മയെ ഉടനെ കോലഞ്ചേരി മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ എത്തിച്ചു. ശേഖറിന് ഓടുന്നതിനിടെ വീണ് പരുക്കേല്‍ക്കുകയായിരുന്നു. ഇവരെ കൂടാതെ മറ്റ് രണ്ട് പേര്‍ക്കും രക്ഷപ്പെടുന്നതിനിടെ പരുക്കേറ്റിട്ടുണ്ട്. ഇവരെ മൂന്നാറിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പ്രദേശത്ത് കാട്ടാനായുടെ ആക്രമണം സ്ഥിരമാണെന്നും പരാതിപ്പെട്ടിട്ടും നടപടിയുണ്ടാകുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.

Trending

No stories found.

Latest News

No stories found.