വീണ്ടും വ്യാജ സർട്ടിഫിക്കറ്റ് വിവാദം; നടപടിയെടുത്ത് എസ്എഫ്ഐ

വീണ്ടും വ്യാജ സർട്ടിഫിക്കറ്റ് വിവാദം; നടപടിയെടുത്ത് എസ്എഫ്ഐ

എംകോം പ്രവേശനത്തിനായി നിഖിൽ വ്യാജ സർട്ടിഫിക്കറ്റ് സമർപ്പിച്ചുവെന്നാണ് പരാതി.
Published on

ആലപ്പുഴ: എസ്എഫ്ഐയിൽ വീണ്ടും വ്യാജ സർട്ടിഫിക്കറ്റ് വിവാദം. കായംകുളം എംഎസ്എം കോളെജിലെ രണ്ടാം വർഷ വിദ്യാർഥി നിഖിൽ തോമസിനെതിരേയാണ് പുതിയ ആരോപണം. എംകോം പ്രവേശനത്തിനായി നിഖിൽ വ്യാജ സർട്ടിഫിക്കറ്റ് സമർപ്പിച്ചുവെന്നാണ് പരാതി. ജില്ലാ കമ്മിറ്റി അംഗം നൽകിയ പരാതിയിൽ നിഖിലിനെതിരേ എസ്എഫ്ഐ നടപടിയെടുത്തു.

2018-20 കാലഘട്ടത്തിൽ എംഎസ്എം കോളെജിലെ ബിരുദ വിദ്യാർഥിയായിരുന്നു നിഖിൽ. എന്നാൽ 20‌21 ൽ ഇതേ കോളെജിൽ എംകോമിനായി ചേർന്നിട്ടുമുണ്ട്. 2019-21 കാലഘട്ടത്തിലുള്ള കലിംഗ യൂണിവേഴ്സിറ്റിയുടെ ബികോം സർട്ടിഫിക്കറ്റാണ് പ്രവേശനത്തിനായി നിഖിൽ സമർപ്പിച്ചിരിക്കുന്നത്.

കലിംഗ യൂണിവേഴ്സിറ്റിയിലെ സർട്ടിഫിക്കറ്റ് വ്യാജമാണോ എന്നതിൽ സംശയമുണ്ടെന്നാണ് പരാതിക്കാരൻ ആരോപിക്കുന്നത്. ഇതേത്തുടർന്ന് എസ്എഫ്ഐ ജില്ലാകമ്മിറ്റി, കായംകുളം ഏരിയ കമ്മിറ്റി സെക്രട്ടറി എന്നീ സ്ഥാനങ്ങളിൽ നിന്ന് നിഖിലിനെ നീക്കം ചെയ്തു.