വ്യാജരേഖ കേസ്: വിദ്യ ഇന്ന് കോടതിയിൽ ഹാജരാകും

തനിക്ക് ആരുടെയും സഹായവും ലഭിച്ചിരുന്നില്ലെന്നും ഒറിജിനൽ നശിപ്പിച്ചെന്നും വിദ്യ പൊലീസിനോടു സമ്മതിച്ചിരുന്നു
വ്യാജരേഖ കേസ്: വിദ്യ ഇന്ന് കോടതിയിൽ ഹാജരാകും
Updated on

കാസർഗോഡ്: എറണാകുളം മഹാരാജാസ് കോളെജിന്‍റെ പേരിൽ വ്യാജരേഖ നിർമിച്ച കേസിൽ കെ. വിദ്യ ഇന്ന് ഹോസ്ദൂർഗ് കോടതിയിൽ ഹാജരാകും. കേസിൽ വിദ്യക്ക് നേരത്തെ ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു.

ഫോണിൽ സ്വന്തമായാണ് വ്യാജരേഖ നിർമിച്ചെതെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം. തനിക്ക് ആരുടെയും സഹായം ലഭിച്ചിരുന്നില്ലെന്നും ഒറിജിനൽ നശിപ്പിച്ചെന്നും വിദ്യ പൊലീസിനോടു സമ്മതിച്ചിരുന്നു.

നീലീശ്വരം പൊലീസെടുത്ത കേസിൽ വിദ്യക്ക് കഴിഞ്ഞ ദിവസം ഹൊസ്ദുർഗ് ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് ഇടക്കാല ജാമ്യം അനുവദിച്ചത്.

അതേസമയം, വിദ്യ കരിന്തളം കോളെജിൽ വ്യാജ പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് നൽകിയത് ഗസ്റ്റ് അധ്യാപിക അഭിമുഖത്തിൽ ഒപ്പം പങ്കെടുത്ത തന്‍റെ സീനിയർ കൂടിയായ ഉദ്യോഗാർഥിയെ മറികടക്കാനായിരുന്നു എന്നാണ് സംശയം. വ്യാജ രേഖ ചമയ്ക്കൽ, വ്യാജ രേഖ ഉപയോഗിച്ച് തെറ്റിദ്ധരിപ്പിക്കൽ, വഞ്ചന കുറ്റം എന്നീ വകുപ്പുകളാണ് വിദ്യക്കെതിരേ നിലവിൽ ചുമത്തിയിരിക്കുന്നത്.

Trending

No stories found.

Latest News

No stories found.