മുന്‍ ആർച്ച് ബിഷപ്പ് മാർ ജോസഫ് പൗവത്തിൽ കാലം ചെയ്തു

ഇന്നുച്ചയ്ക്ക് ഒന്നേകാലോടെയായിരുന്നു അന്ത്യം.
മുന്‍ ആർച്ച് ബിഷപ്പ് മാർ ജോസഫ് പൗവത്തിൽ കാലം ചെയ്തു
Updated on

കോട്ടയം: ചങ്ങനാശേരി അതിരൂപത മുൻ ആർച്ച് ബിഷപ്പ് മാർ ജോസഫ് പൗവത്തിൽ കാലം ചെയ്തു. 92 വയസായിരുന്നു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചങ്ങനാശേരി ചെത്തിപ്പുഴയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ശ്വാസതടസം അടക്കമുള്ള അസുഖങ്ങളുണ്ടായിരുന്നു. ഇന്ന് ഉച്ചക്ക് 1.17 ഓടെയായിരുന്നു അന്ത്യം.

ചങ്ങനാശേരി കുറുമ്പനാട് പൗവത്തിൽ വീട്ടിൽ 1930 ഓഗസ്റ്റ് പതിനാലിനാണു പി. ജെ. ജോസഫ് എന്ന ജോസഫ് പൗവത്തിലിന്‍റെ ജനനം. 1962 ഒക്‌ടോബറിൽ പൗരോഹിത്യം സ്വീകരിച്ചു. ചങ്ങനാശേരി എസ്ബി കോളെജിൽ ദീർഘകാലം അധ്യാപകനായി പ്രവർത്തിച്ചു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉൾപ്പെടെയുള്ള പ്രമുഖരെ പഠിപ്പിച്ചിട്ടുണ്ട്. 1972-ൽ കാഞ്ഞിരപ്പള്ളി രൂപതയുടെ മെത്രാനായി അഭിഷിക്തനായി.

1985 മുതൽ 2007 വരെ ചങ്ങനാശേരി അതിരൂപത ആർച്ച് ബിഷപ്പായി സേവനം അനുഷ്ഠിച്ചു. സിബിസിഐയുടെയും കെസിബിസിയുടെയും അധ്യക്ഷനായും പ്രവർത്തിച്ചിട്ടുണ്ട്. വാർധക്യസഹജമായ രോഗങ്ങളെ തുടർന്നു ദീർഘകാലമായി വിശ്രമജീവിതം നയിക്കുകയായിരുന്നു.

Trending

No stories found.

Latest News

No stories found.