കോട്ടയം: സിറോ മലബാർ സഭ ആർച്ച് ബിഷപ്പ് മാർ ജോസഫ് പൗവത്തിലിൻ്റെ നിര്യാണത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ അനുശോചിച്ചു.
ചിന്തകനും മാർഗദർശിയുമായ ആർച്ച് ബിഷപ് വിദ്യാഭ്യാസ രംഗത്ത് മികച്ച സംഭാവന നൽകിയ വ്യക്തിത്വമായിരുന്നു. ബിഷപ്പിൻ്റെ വിയോഗത്തിൽ വിശ്വാസികളുടെ ദുഖത്തിൽ പങ്കുചേരുന്നതായും കെ.സുരേന്ദ്രൻ പറഞ്ഞു.