ബലാത്സംഗ കേസ്: ജാമ്യം നേടി അഡ്വ. പി.ജി. മനു ഹൈക്കോടതിയിൽ

ഇനിയും ജുഡീഷ്യൽ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ട സാഹചര്യമില്ലാത്തതിനാൽ ജാമ്യം നൽകണമെന്ന് അഡ്വ. പി.ജി മനു
അഡ്വ. പി.ജി. മനു
അഡ്വ. പി.ജി. മനു
Updated on

കൊച്ചി: നിയമസഹായം തേടിയെത്തിയ യുവതിയെ ബലാത്സംഗം ചെയ്ത കേസിൽ പൊലീസിൽ കീഴടങ്ങിയ മുൻ സർക്കാർ അഭിഭാഷകൻ പി.ജി. മനു ജാമ്യ ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചു. ചോറ്റാനിക്കര പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ജാമ്യാപേക്ഷ നൽകിയിരിക്കുന്നത്. പ്രമേഹ രോഗം വർധിച്ചതിനാൽ നിരവധി ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും ശസ്ത്രക്രിയ കഴിഞ്ഞ ഇടത് കാലിൽ സ്റ്റീൽ ഇട്ട സ്ഥലത്ത് പഴുപ്പ് ഉണ്ടെന്നും ഉൾപ്പെടെയുള്ള കാരണങ്ങൾ ഉന്നയിച്ചാണ് ഹർജി.

അന്വേഷണ സംഘം വിശദമായി ചോദ്യം ചെയ്തെന്നും ഇനിയും ജുഡീഷ്യൽ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ട സാഹചര്യമില്ലാത്തതിനാൽ ജാമ്യം നൽകണമെന്നുമാണ് വാദം. ഹർജിയിൽ ഹൈക്കോടതി സർക്കാറിന്‍റെ നിലപാട് തേടി. കഴിഞ്ഞമാസം അവസാനമാണ് പി ജി മനു പൊലീസിൽ എറണാകുളം പുത്തൻകുരിശ് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്.

ഹൈക്കോടതിയും സുപ്രീം കോടതിയും പിജി മനുവിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ നേരത്തെ തള്ളിയിരുന്നു. സുപ്രീം കോടതി 10 ദിവസത്തിനകം ഹാജരാകാൻ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് കീഴടങ്ങിയത്.

Trending

No stories found.

Latest News

No stories found.