'മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമിക്കാൻ കേന്ദ്ര സർക്കാർ യോഗം വിളിക്കണം', ഫ്രാൻസിസ് ജോർജ് എം.പി

കാലാവസ്ഥ വ്യതിയാനം മൂലം ഉണ്ടാകുന്ന തീവ്രമഴയും പിന്നാലെ ഉണ്ടാവുന്ന ദുരന്തങ്ങളും പതിവായിരിക്കെ മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമിക്കുക എന്നത് അതീവ ഗൗരവത്തോടെ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ കാണണം
francis george about mullaperiyar dam issue
ഫ്രാൻസിസ് ജോർജ് എം.പി
Updated on

കോട്ടയം: മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമിച്ച് കേരളത്തിലെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ, കേരള - തമിഴ്നാട് സർക്കാരുകളുടെ യോഗം വിളിച്ച് കുട്ടി തീരുമാനം എടുക്കണമെന്ന് കെ.ഫ്രാൻസിസ് ജോർജ് എം.പി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. കേരത്തിന്‍റെ മുഖ്യമന്ത്രി ഇത് സംബന്ധിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനുമായി ചർച്ച നടത്തി അദ്ദേഹത്തെ കാര്യങ്ങൾ ബോധ്യപ്പെടുത്താൻ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിൽ കാലാവസ്ഥ വ്യതിയാനം മൂലം ഉണ്ടാകുന്ന തീവ്രമഴയും അതേ തുടർന്ന് ഉണ്ടാകുന്ന ദുരന്തങ്ങളും പതിവായിരിക്കെ മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമിക്കുക എന്നത് അതീവ ഗൗരവത്തോടുകൂടി കേന്ദ്ര സംസ്ഥാന സർക്കാരുകൾ കാണേണ്ടിയിരക്കുന്നു എന്ന് കെ.ഫ്രാൻസിസ് ജോർജ് എം.പി പറഞ്ഞു. മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമിക്കുക എന്ന ആവശ്യം സുരക്ഷയേ പ്രതി കേരളം വളരെ വർഷങ്ങളായി ഉന്നയിക്കുന്നതാണ്. ഇത് സംബന്ധിച്ച് തമിഴ്നാടിന് ഒരു ആശങ്കയുടെയും കാര്യമില്ല. കേരളത്തിൻ്റെ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി തമിഴ്നാടിന് വെള്ളം കേരളത്തിന് സുരക്ഷ എന്ന നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. ആ നിലപാട് തന്നെയാണ് ഇപ്പോഴും തുടരുന്നതെന്നും അദ്ദേഹം പറഞ്ഞു.

Trending

No stories found.

Latest News

No stories found.