ദുരന്ത മേഖലയിൽ 6 മാസം സൗജന്യ വൈദ്യുതി

നിലവില്‍ വൈദ്യുതി ചാര്‍ജ് കുടിശിക ഉണ്ടെങ്കില്‍ അത് ഈടാക്കാന്‍ നടപടി സ്വീകരിക്കരുതെന്നും നിര്‍ദേശം നല്കി
free electricity for the next six months in wayanad disaster affected areas
Minister K. Krishnankuttyfile
Updated on

തിരുവനന്തപുരം: മേപ്പാടി പഞ്ചായത്തിലെ 10, 11, 12 വാര്‍ഡുകളില്‍ ഉള്‍പ്പെടുന്ന കെഎസ്ഇബിയുടെ ചൂരല്‍മല എക്സ്ചേഞ്ച്, ചൂരല്‍മല ടവര്‍, മുണ്ടക്കൈ, കെകെ നഗര്‍, അംബേദ്കര്‍ കോളനി, അട്ടമല, അട്ടമല പമ്പ് എന്നീ ട്രാന്‍സ്ഫോര്‍മറുകളില്‍ ഉള്‍പ്പെടുന്ന ഉപഭോക്താക്കൾക്ക് അടുത്ത 6 മാസം സൗജന്യമായി വൈദ്യുതി വിതരണം ചെയ്യാന്‍ വൈദ്യുതി മന്ത്രികെ കൃഷ്ണന്‍കുട്ടി നിര്‍ദേശം നല്കി.

ഈ ഉപഭോക്താക്കള്‍ക്ക് നിലവില്‍ വൈദ്യുതി ചാര്‍ജ് കുടിശിക ഉണ്ടെങ്കില്‍ അത് ഈടാക്കാന്‍ നടപടി സ്വീകരിക്കരുതെന്നും നിര്‍ദേശം നല്കി. ദുരന്ത മേഖലയിലെ 1139 ഉപഭോക്താക്കള്‍ക്ക് ഇതിന്‍റെ പ്രയോജനം ലഭിക്കും. ഇതില്‍ 385 ഓളം വീടുകള്‍ പൂര്‍ണമായും തകര്‍ന്നു പോയിട്ടുള്ളതായി കെഎസ് ഇ ബി കണ്ടെത്തിയിട്ടുണ്ട്.

Trending

No stories found.

Latest News

No stories found.