ദുരന്തബാധിത പ്രദേശത്തെ എല്ലാവര്‍ക്കും സൗജന്യ റേഷന്‍ നല്‍കും: മന്ത്രി ജി.ആര്‍. അനില്‍

ആഗസ്റ്റ് മാസത്തെ റേഷൻ വിഹിതമാണ് പൂർണ്ണമായും സൗജന്യമായി നൽകുന്നത്.
free ration will be provided in disaster affected areas Minister GR Anil
ദുരന്തബാധിത പ്രദേശത്തെ എല്ലാവര്‍ക്കും സൗജന്യ റേഷന്‍ നല്‍കും: മന്ത്രി ജി.ആര്‍. അനില്‍
Updated on

തിരുവനന്തപുരം: വയനാട്ടില്‍ ഉരുള്‍പൊട്ടലുണ്ടായ മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങളിലെ ARD 44, 46 എന്നീ റേഷൻകടകളിലെ മുഴുവൻ ഗുണഭോക്താക്കൾക്കും റേഷൻ വിഹിതം സൗജന്യമായി നൽകുമെന്നറിയിച്ച് പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ. അനിൽ.

ആഗസ്റ്റ് മാസത്തെ റേഷൻ വിഹിതമാണ് പൂർണ്ണമായും സൗജന്യമായി നൽകുന്നത്. മുൻഗണനാ വിഭാഗക്കാർക്ക് നിലവിൽ സൗജന്യമായും മുൻഗണനേതര വിഭാഗക്കാർക്ക് ന്യായവിലയ്ക്കുമാണ് റേഷൻ നൽകി വരുന്നത്. ദുരന്തബാധിത പ്രദേശങ്ങളായ മുണ്ടക്കൈ, ചുരൽമല എന്നിവിടങ്ങളിലെ മുൻഗണനേതര വിഭാഗക്കാരായ നീല, വെള്ള കാർഡുകളിൽ ഉൾപ്പെട്ടിട്ടുള്ള മുഴുവൻ ഗുണഭോക്താക്കൾക്കും കൂടി പൂർണ്ണമായും സൗജന്യമായി റേഷൻ വിഹിതം നൽകാനാണ് നിർദ്ദേശം നല്‍കിയിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.

അതേസമയം, മുണ്ടക്കൈ, ചൂരൽമല, അട്ടമല മേഖലയിലുണ്ടായ ഉരുൾപൊട്ടലിൽ മരിച്ചവരുടെ ആശ്രിതർക്കുള്ള അടിയന്തര ധനസഹായമായി 4 കോടി രൂപ അനുവദിച്ചു. സംസ്ഥാന ദുരന്ത നിവാരണ പ്രതികരണ നിധിയിൽനിന്നാണ് ജില്ലാ കളക്ടർക്ക് 4 കോടി രൂപ അനുവദിച്ച് സർക്കാർ ഉത്തരവിറക്കിയത്. സംസ്ഥാന ദുരന്ത പ്രതികരണ നിധിയുടെ മാനദണ്ഡ പ്രകാരമാണ് തുക വിനിയോഗിക്കേണ്ടത്.

Trending

No stories found.

Latest News

No stories found.