'അന്നും ഇന്നും വർഗീയവാദിയെന്നുവിളിച്ച പാർട്ടി'; മന്നത്തിനെതിരായ ദേശാഭിമാനി ലേഖനത്തിനെതിരേ സുകുമാരൻ നായ‍ർ

വോട്ട് ബാങ്കിന്‍റെ പേരിൽ സവർണ - അവർണ ചേരിതിരിവുണ്ടാക്കാനുള്ള ശ്രമമാണ് നടക്കുന്നത്
g sukumaran nair
g sukumaran nairfile
Updated on

കോട്ടയം: മന്നത് പദ്മനാഭനെക്കുറിച്ചുള്ള ദേശാഭിമാനി ലേഖനത്തിനെതിരേ വിമർശനവുമായി എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. മന്നത്തിന് അന്നും ഇന്നും വർഗീയ വാദിയെന്ന് വിശേഷിപ്പിച്ച പാർട്ടിയാണ് മന്നത്തിനെതിരായ പ്രചരണത്തിനു പിന്നിലെന്നും സുകുമാരൻ നായർ പറഞ്ഞു. ദുഷ്പ്രചരണങ്ങളിൽ നായരും എൻഎസ്എസും തളരില്ലെന്നും ഏതറ്റം വരെ പോകാനും മടിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദേശാഭിമാനിക്കൊപ്പം സിപിഎമ്മിനെതിരായ ഒളിയമ്പുകൂടിയാണ് ഈ വിമർശനം.

വോട്ട് ബാങ്കിന്‍റെ പേരിൽ സവർണ - അവർണ ചേരിതിരിവുണ്ടാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. മന്നത്ത് പദ്മനാഭൻ ജീവിച്ചിരുന്നതിനാൽ നായർ സമുദായം രക്ഷപ്പെട്ടെന്നും സുകുമാരൻ നായർ, മന്നം സമാധി യോഗത്തിൽ നടത്തിയ പ്രസംഗത്തിൽ പറഞ്ഞു. മന്നത്ത് പദ്മനാഭൻ വിമോചന സമരത്തിൽ പങ്കെടുത്തുത്തത് ജനാധിപത്യം സംരക്ഷിക്കാനെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. 'അറിവിൽ ഊന്നിയ പരിഷ്കർത്താവ്' എന്ന പേരിൽ ഡോ.കെ.എസ് രവികുമാറിന്‍റെ ലേഖനം ദേശഭിമാനി പ്രസിദ്ധീകരിച്ചതിനെതിരായാണ് എൻഎസ്എസിന്‍റെ പരസ്യ വിമർശനം.

Trending

No stories found.

Latest News

No stories found.