ഇ ബസുകൾ വന്നതോടെ ഡീസൽ ചെലവ് കുറയ്ക്കാനായി: ഗണേഷ്

ഇ ബസുകൾ ലാഭകരമാണോയെന്ന എംഎൽഎമാരുടെ ചോദ്യങ്ങൾക്ക് മന്ത്രി മറുപടി നൽകിയിട്ടില്ല.
ganesh kumar
ganesh kumar
Updated on

തി​രു​വ​ന​ന്ത​പു​രം‌‌‌: കെ‌​എ​സ്ആ​ർ​ടി​സി​യി​ൽ ഡീ​സ​ൽ ചെ​ല​വ് കു​റ​യ്ക്കാ​ൻ ഇ​ല​ക്‌​ട്രി​ക് ബ​സു​ക‌​ൾ​ക്കാ​യെ​ന്ന് മ​ന്ത്രി കെ.​ബി. ഗ​ണേ​ഷ് കു​മാ​ർ നി​യ​മ​സ​ഭ​യെ അ​റി​യി​ച്ചു.

തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​ത്തി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന ഇ​ല​ക്‌​ട്രി​ക് ബ​സു​ക​ൾ ന​ഷ്ട​മാ​ണെ​ന്ന് നേ​ര​ത്തേ മ​ന്ത്രി പ​റ​ഞ്ഞ​ത് സി​പി​എം ഉ​ൾ​പ്പ​ടെ ത​ള്ളി​യ​ത് വി​വാ​ദ​മാ​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണി​പ്പോ​ൾ സ​ഭ​യി​ൽ മ​ന്ത്രി നി​ല​പാ​ട് മ​യ​പ്പെ​ടു​ത്തി​യ​ത്. എ​ന്നാ​ൽ ഇ ​ബ​സു​ക​ൾ ലാ​ഭ​ക​ര​മാ​ണോ​യെ​ന്ന എം​എ​ൽ​എ​മാ​രു​ടെ ചോ​ദ്യ​ങ്ങ​ൾ​ക്ക് മ​ന്ത്രി മ​റു​പ​ടി ന​ൽ​കി​യി​ട്ടി​ല്ല.

കോ​ർ​പ്പ​റേ​ഷ​ന്‍റെ ന​ഷ്ടം നി​ക​ത്താ​ൻ മു​ഴു​വ​ൻ ഡി​പ്പൊ​ക​ളി​ലും ഷ‌െ​ഡ്യൂ​ളു​ക​ൾ പു​നഃ​പ​രി​ശോ​ധി​ച്ചും ന​ഷ്ട​ത്തി​ൽ ഓ​ടു​ന്ന സ​ർ​വീ​സു​ക​ൾ പു​നഃ​ക്ര​മീ​ക​രി​ച്ചും ദി​നം​പ്ര​തി 30 ല​ക്ഷം രൂ​പ​യു​ടെ ഇ​ന്ധ​നം ലാ​ഭി​ക്കാ​നാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ൽ ശ്ര​മി​ക്കു​ന്ന​ത്.

യാ​ത്ര​ക്കാ​രി​ല്ലാ​തെ രാ​ത്രി​കാ​ല​ങ്ങ​ളി​ൽ ഡി​പ്പൊ​ക​ളി​ലേ​ക്ക് തി​രി​ച്ചെ​ത്തു​ന്ന ബ​സു​ക​ളെ സ്റ്റേ ​സ​ർ​വീ​സു​ക​ളാ​യി പു​നഃ​ക്ര​മീ​ക​രി​ക്കാ​നും ന‌​ട​പ​ടി സ്വീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്നും എ​ൻ. ഷം​സു​ദ്ദീ​ൻ, കെ.​പി.​എ. മ​ജീ​ദ്, ന​ജീ​ബ് കാ​ന്ത​പു​രം, ടി.​വി. ഇ​ബ്രാ​ഹീം എ​ന്നി​വ​രു​ടെ ചോ​ദ്യ​ങ്ങ​ൾ​ക്ക് മ​ന്ത്രി മ​റു​പ​ടി ന​ൽ​കി.

Trending

No stories found.

Latest News

No stories found.