സ്വകാര്യ ബസുകള്‍ക്ക് 140 കിലോമീറ്ററിലധികം ഓടാൻ പെര്‍മിറ്റ്: അപ്പീൽ നൽകുമെന്ന് ഗണേഷ് കുമാർ

കേസിൽ എടുത്ത നിലപാടിൽ നിന്ന് പിറകിലേക്ക് പോകില്ലെന്ന് മന്ത്രി.
Ganesh Kumar says he will appeal against not giving permission to private buses to run more than 140 km
മന്ത്രി കെ.ബി. ഗണേഷ് കുമാർ
Updated on

തിരുവനന്തപുരം: സ്വകാര്യ ബസുകളുടെ ദൂരപരിധി വ്യവസ്ഥ ഹൈക്കോടതി വി​ധി​ക്കെ​തി​രേ സർക്കാർ അടിയന്തരമായി അപ്പീൽ സമർപ്പിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാർ. ദേശസാത്കൃത റൂട്ടുകളിൽ സ്വകാര്യ ബസുകൾക്ക് 140 കിലോമീറ്ററിലധികം ദൂരം പെർമിറ്റ് അനുവദിക്കേണ്ടെന്ന് മോട്ടോർ വെഹിക്കിൾ സ്‌കീമിൽ കൊണ്ടുവന്ന വ്യവസ്ഥയിൽ നിന്ന് സർക്കാർ പിന്നോട്ടു പോകില്ല.

സിംഗിൾ ബെ​ഞ്ച് സാങ്കേതിക കാര്യങ്ങളാണ് ചൂണ്ടിക്കാട്ടിയത്. അതുകൊണ്ട് ഡിവിഷൻ ബെഞ്ചിലേക്ക് പോകും. കെഎസ്ആർടിസി അഭിഭാഷകരോടും മുതിർന്ന അഭിഭാഷകരോടും ഇക്കാര്യത്തിൽ ചർച്ച നടത്തി​. ​മുതിർന്ന അഭിഭാഷകരെ ഇക്കാര്യത്തിന് ചുമതലപ്പെടുത്തും.

ആരോടും ഒത്തുകളിക്കുന്ന നിലപാടൊന്നും ഈ സർക്കാറിനില്ല. താനും അങ്ങനെ ഒത്തുകളിക്ക് നിൽക്കുന്ന ആളല്ല. ടേക്ക് ഓവർ സർവീസുകൾ ഓടിക്കാൻ കെഎസ്ആർടിസി 200ഓളം പുതിയ ബസുകൾക്ക് ടെൻഡർ വിളിച്ചിരിക്കുകയാണ്. അതിന് 92 കോടി രൂപ നീക്കിവ​ച്ചിട്ടുണ്ട്. വണ്ടിക​ളുടെ പ്രത്യേകതകൾ പരിശോധിച്ചു, ട്രയൽ റൺ നടത്തി. ധനവകുപ്പിൽ നിന്നും ഫണ്ട് വരുന്നതിന് അനുസരിച്ച് വണ്ടിക​ളുടെ വരവ് തുടങ്ങും. അതുകൊണ്ട് കേസിൽ നിന്ന് പി​ന്നോട്ട് പോകില്ലെന്നും മന്ത്രി പറഞ്ഞു.

Trending

No stories found.

Latest News

No stories found.