കൊട്ടാരക്കര എംസി റോഡില്‍ ഗ്യാസ് ടാങ്കര്‍ ലോറി മറിഞ്ഞ് ഇന്ധന ചോര്‍ച്ച; ഗതാഗത നിയന്ത്രണം

പ്രദേശത്ത് വാഹനങ്ങള്‍ തിരിച്ചുവിടുന്നു. വൈദ്യുതി ബന്ധങ്ങളും വിച്ഛേദിച്ചു
Gas tanker lorry overturned on Kottarakkara Traffic control on MC road
Gas tanker lorry overturned on Kottarakkara Traffic control on MC road
Updated on

കൊല്ലം: കൊട്ടാരക്കര പനവേലിയില്‍ എംസി റോഡില്‍ ഗ്യാസ് ടാങ്കര്‍ ലോറി മറിഞ്ഞു. അപകടത്തെ തുടര്‍ന്ന് ടാങ്കറിലെ ഇന്ധന ചോര്‍ച്ച പരിഹരിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. സുരക്ഷയുടെ ഭാഗമായി എംസി റോഡില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്രദേശത്ത് വാഹനങ്ങള്‍ തിരിച്ചുവിടുകയാണ്. കൂടാതെ പ്രദേശത്തെ വൈദ്യുതി ബന്ധങ്ങളും വിച്ഛേദിച്ചിട്ടുണ്ട്.

വെള്ളിയാഴ്ച പുലർച്ചെ 5 മണിക്കാണ് അപകടം. നിയന്ത്രണം നഷ്ടപ്പെട്ട ലോറി റോഡരികിലെ വൈദ്യുതി പോസ്റ്റില്‍ ഇടിച്ച ശേഷം റോഡ് സൈഡിലേക്ക് തലകീഴായി മറിയുകയായിരുന്നു. ഡ്രൈവർ ഉറങ്ങിയതാണ് അപകട കാരണമെന്ന് പൊലീസ് പറഞ്ഞു. ടാങ്കര്‍ ലോറിയുടെ ഡ്രൈവർ തമിഴ്നാട് തുറയൂർ സ്വദേശി പയനീർ സെൽവത്തെ പരിക്കുകളോടെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കൊട്ടാരക്കരയിൽ നിന്നും ഫയർഫോഴ്സ് സ്ഥലത്തെത്തി ടാങ്കറിലെ വാതക ചോർച്ച പരിഹരിക്കാനുള്ള ശ്രമം തുടരുകയാണ്. ടാങ്കറിലേക്ക് ഫയര്‍ഫോഴ്സ് വെള്ളം പമ്പ് ചെയ്യുന്നുണ്ട്. വെട്ടിക്കവലയിൽ നിന്ന് സദാനന്ദപുരം വരെ സമാന്തര റോഡിലൂടെയാണ് വാഹനങ്ങൾ കടത്തി വിടുന്നത്. നിലവില്‍ കാര്യങ്ങള്‍ നിയന്ത്രണ വിധേയമാണെന്നും ആശങ്കപെടേണ്ട സാഹചര്യമില്ലെന്നും അധികൃതര്‍ അറിയിച്ചു.

Trending

No stories found.

Latest News

No stories found.