തൃക്കാക്കരയിൽ പണക്കിഴി വിവാദത്തിനു പിന്നാലെ ഗിഫ്റ്റ് കൂപ്പൺ വിവാദം; മുസ്ലിം ലീഗ് നേതാവിനെതിരെ പ്രതിഷേധം

തൃക്കാക്കര നഗരസഭയിലെ ബജറ്റിനോട് അനുബന്ധിച്ചാണ് സ്വകാര്യ ബാങ്കിൽ നിന്നും 5000രൂപയുടെ 50 കൂപ്പൺ കൈപ്പറ്റിയത്
gift voucher
Updated on

#എ പി ഷാജി

തൃക്കാക്കര : പണക്കിഴി വിവാദത്തിന് പിന്നാലെ യുഡിഎഫ് ഭരിക്കുന്ന തൃക്കാക്കര നഗരസഭയിൽ ഗിഫ്റ്റ് കൂപ്പൺ വിവാദവും. നഗരസഭാ ചെയർപേഴ്‌സണും ഭരണസമിതിയും അറിയാതെ മുസ്ലിം ലീഗ് നേതാവായ വൈസ് ചെയർമാൻ പി.എം യൂനസ് സ്വകാര്യ ബാങ്കിൽ നിന്നും 50 ഗിഫ്റ്റ് കൂപ്പണുകൾ വാങ്ങി വിതരണം ചെയ്തെന്നാണ് ആരോപണം. വൈസ് ചെയർമാന് വീഴ്ച്ച സംഭവിച്ചതായി തൃക്കാക്കര നഗരസഭ ചെയർപേഴ്‌സൺ രാധാമണി പിള്ളയും പറഞ്ഞു.

തൃക്കാക്കര നഗരസഭയിലെ ബജറ്റിനോട് അനുബന്ധിച്ചാണ് പി എം യൂനസ് സ്വകാര്യ ബാങ്കിൽ നിന്നും 5000രൂപയുടെ 50 കൂപ്പൺ കൈപ്പറ്റിയത്. എന്നാൽ കൗൺസിലോ ചെയർപേഴ്‌സാണോ ഇക്കാര്യം അറിഞ്ഞിട്ടില്ല. കൂപ്പൺ ചില വേണ്ടപ്പെട്ട കൗൺസിലർമാർക്ക് മാത്രം വിതരണം ചെയ്യുകയും ചെയ്തു. സംഭവം വിവാദമായതിന് പിന്നാലെ ചെയർപേഴ്‌സന്‍റെ നേതൃത്വത്തിൽ പ്രതിപക്ഷ കൗൺസിലർമാർ ബാങ്കിൽ എത്തി അന്വേഷണം നടത്തി. കൂപ്പണ് പണം നൽകിയ കാര്യം ബാങ്ക് അധികൃതർ സമ്മതിച്ചു. മുസ്ലിംലീഗിന്റെ പ്രതിനിധിയായ പി എം യൂനസിന് വീഴ്ച സംഭവിച്ചെന്ന് ചെയർപേഴ്‌സനും സമ്മതിച്ചു.

സത്യപ്രതിജ്ഞാ ലംഘനം നടത്തിയ വൈസ് ചെയർമാൻ രാജിവെക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. തുടർന്ന് ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തിൽ നഗരസഭയിലേക്ക് പ്രതിഷേധമാർച്ച് നടത്തി. 2021ൽ കൗൺസിലർമാർക്ക് ഓണാഘോഷത്തിന് പണക്കിഴി നൽകിയതുമായി ബന്ധപ്പെട്ട് തൃക്കാക്കര മുൻചെയർ പേഴ്‌സനെതിരെ വിജിലൻസ് അന്വേഷണം പുരോഗമിക്കുകയാണ്. ഇതിനിടയിലാണ് പുതിയ വിവാദം.

Trending

No stories found.

Latest News

No stories found.