ഗുരുവായൂരിൽ ബുധനാഴ്ച മഹാഗോപൂജ; ഇളയരാജ ഉദ്ഘാടനം ചെയ്യും

കർണാടക മുൻ മുഖ്യമന്ത്രി യെഡിയൂരപ്പ മുഖ്യാതിഥിയാകും
Ilaiyaraja, BS Yediyurappa
Ilaiyaraja, BS Yediyurappa
Updated on

ഗുരുവായൂർ: ഗുരുവായൂരിൽ ബുധനാഴ്ച മഹാഗോപൂജ. അഷ്‌ടമി രോഹിണിയുടെ വിളംബരമായി ബാലഗോകുലത്തിന്‍റെ നേതൃത്വത്തിൽ ക്ഷേത്രം തീർഥക്കുളത്തിന്‍റെ വലത്തുഭാഗത്തായാണ് മഹാ ഗോപൂജ ന‌ടക്കുക. സംഗീത സംവിധായകൻ ഇളയരാജ ഉദ്ഘാടനം ചെയ്യും. കർണാടക മുൻ മുഖ്യമന്ത്രി ബി.എ.സ് യെദിയൂരപ്പ മുഖ്യാതിഥിയാകും.

ഗുരുവായൂർ ക്ഷേത്ര തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട്, മൂകാംബിക തന്ത്രി ഡോ. കെ രാമചന്ദ്ര അഡിഗ, പളനി ക്ഷേത്രം തന്ത്രി ശിവാചാര്യ എന്നിവരുടെ നേതൃത്വത്തിൽ നടക്കുന്ന പൂജയിൽ 108 പശുക്കളെ പൂജിച്ച് ആരാധിക്കും. 108 പൂജാരിമാർ പങ്കെടു‌ക്കും. രാവിലെ 9.30 കിഴക്കേനടയിൽ നിന്ന് പശുക്കളെ അലങ്കരിച്ച് വാദ്യഘോഷങ്ങൾ, താലപ്പൊലി, കൃഷ്ണവേഷങ്ങൾ, ഗോപികാനൃത്തം, ഉറിയടി, ഭജനസംഘം എന്നിവയുടെ അകമ്പടിയോടെയാണ് പൂജാ സ്ഥലത്തേക്ക് ആനയിക്കും. തുടർന്ന് അഷ്ടമിരോഹിണി വരെ വിവിധ പ്രദേശങ്ങളിൽ ഗോപൂജകൾ നടക്കും.

Trending

No stories found.

Latest News

No stories found.