ക്യാ​ന്‍സ​ര്‍ മ​രു​ന്നു​ക​ള്‍ പ​ര​മാ​വ​ധി വി​ല കു​റ​ച്ച് ന​ല്‍കാ​ന്‍ സ​ര്‍ക്കാ​ര്‍ ശ്ര​മം: വീ​ണാ ജോ​ര്‍ജ്

ആ​ര്‍ദ്രം ജീ​വി​ത​ശൈ​ലി രോ​ഗ​നി​ര്‍ണ​യ ക്യാം​പെ​യി​നി​ലൂ​ടെ 1.45 കോ​ടി പേ​രെ സ്‌​ക്രീ​ന്‍ ചെ​യ്തു.
Veena George file image
Veena George file image
Updated on

തി​രു​വ​ന​ന്ത​പു​രം: ക്യാ​ന്‍സ​ര്‍ മ​രു​ന്നു​ക​ള്‍ പ​ര​മാ​വ​ധി വി​ല കു​റ​ച്ച് ന​ല്‍കാ​ന്‍ സ​ര്‍ക്കാ​ര്‍ ശ്ര​മം ന​ട​ത്തു​ക​യാ​ണെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ര്‍ജ്. ആ​ര്‍സി​സി​യി​ല്‍ ഹൈ​ടെ​ക് ഉ​പ​ക​ര​ണ​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു മ​ന്ത്രി.

അ​തി​നൂ​ത​ന സാ​ങ്കേ​തി​ക സൗ​ക​ര്യ​ങ്ങ​ളു​ള്ള 3 ടെ​സ്‌​ല എം​ആ​ര്‍ഐ യൂ​ണി​റ്റി​ന്‍റെ​യും 3 ഡി ​ഡി​ജി​റ്റ​ല്‍ മാ​മോ​ഗ്രാ​ഫി യൂ​ണി​റ്റി​ന്‍റെ​യും ഉ​ദ്ഘാ​ട​നം വീ​ണാ ജോ​ര്‍ജും, അ​നെ​ര്‍ട്ടി​ന്‍റെ സ​ഹാ​യ​ത്തോ​ടെ സ​ജ്ജീ​ക​രി​ച്ച സൗ​രോ​ര്‍ജ ശീ​തീ​ക​ര​ണ സം​ഭ​ര​ണി, ജ​ല ശു​ദ്ധീ​ക​ര​ണി എ​ന്നി​വ​യു​ടെ ഉ​ദ്ഘാ​ട​നം വൈ​ദ്യു​തി വ​കു​പ്പ് മ​ന്ത്രി കെ. ​കൃ​ഷ്ണ​ന്‍കു​ട്ടി​യു​മാ​ണ് നി​ര്‍വ​ഹി​ച്ച​ത്.

സ​ര്‍ക്കാ​രി​ന്‍റെ ന​വ കേ​ര​ളം ക​ര്‍മ​പ​ദ്ധ​തി പ​ദ്ധ​തി ര​ണ്ട് ആ​ര്‍ദ്രം മി​ഷ​ന്‍റെ പ്ര​ധാ​ന ല​ക്ഷ്യ​ങ്ങ​ളി​ലൊ​ന്നാ​ണ് ക്യാ​ന്‍സ​ര്‍ ചി​കി​ത്സ​യും പ്ര​തി​രോ​ധ​വും. ജി​ല്ല​ക​ളി​ല്‍ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ജി​ല്ലാ ക്യാ​ന്‍സ​ര്‍ കെ​യ​ര്‍ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ആ​ര്‍ദ്രം ജീ​വി​ത​ശൈ​ലി രോ​ഗ​നി​ര്‍ണ​യ ക്യാം​പെ​യി​നി​ലൂ​ടെ 1.45 കോ​ടി പേ​രെ സ്‌​ക്രീ​ന്‍ ചെ​യ്തു.

കൂ​ടു​ത​ല്‍ സൂ​ക്ഷ്മ​ത​യോ​ടെ​യും വ്യ​ക്ത​ത​യോ​ടെ​യും വേ​ഗ​ത്തി​ലും സ്ത​നാ​ര്‍ബു​ദം ക​ണ്ടെ​ത്താ​ൻ ആ​ര്‍സി​സി​യി​ല്‍ സ​ജ്ജ​മാ​ക്കി​യ അ​ത്യാ​ധു​നി​ക ഡി​ജി​റ്റ​ല്‍ മാ​മോ​ഗ്ര​ഫി​ഉ​പ​ക​ര​ണ​ത്തി​ന് 2.5 കോ​ടി രൂ​പ​യാ​ണ് ചെ​ല​വ്. ബ​യോ​പ്‌​സി​ക്കു കൂ​ടി സൗ​ക​ര്യ​മു​ള്ള ഇ​ത്ത​ര​മൊ​രു മാ​മോ​ഗ്ര​ഫി യൂ​ണി​റ്റ് കേ​ര​ള​ത്തി​ല്‍ ആ​ദ്യ​മാ​യാ​ണ്.

അ​തി​നൂ​ത​ന സാ​ങ്കേ​തി​ക സൗ​ക​ര്യ​ങ്ങ​ളു​ള്ള രോ​ഗീ​സൗ​ഹൃ​ദ 3 ടെ​സ്‌​ല എം​ആ​ര്‍ഐ യൂ​ണി​റ്റി​ന് 19.5 കോ​ടി രൂ​പ​യാ​ണ് ചെ​ല​വ്. സ്ത​നാ​ര്‍ബു​ദ നി​ര്‍ണ​യ​ത്തി​നു​ള്ള ബ്ര​സ്റ്റ്‌​കോ​യി​ല്‍, പ്രോ​സ്റ്റേ​റ്റ് ക്യാ​ന്‍സ​ര്‍ നി​ര്‍ണ​യ​ത്തി​നു​ള്ള പ്ര​ത്യേ​ക സം​വി​ധാ​നം എ​ന്നി​വ​യും ഈ ​യൂ​ണി​റ്റി​ലു​ണ്ട്.

ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ല്‍ ആ​ര്‍സി​സി ഡ​യ​റ​ക്റ്റ​ര്‍ ഡോ. ​രേ​ഖ എ. ​നാ​യ​ര്‍, അ​നെ​ര്‍ട്ട് സി​ഇ​ഒ ന​രേ​ന്ദ്ര​നാ​ഥ് വേ​ലൂ​രി, കൗ​ണ്‍സി​ല​ര്‍ ഡി.​ആ​ര്‍. അ​നി​ല്‍, ആ​ര്‍സി​സി അ​ഡീ​ഷ​ണ​ല്‍ ഡ​യ​റ​ക്റ്റ​ര്‍ ഡോ. ​എ. സ​ജീ​ദ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Trending

No stories found.

Latest News

No stories found.