ഒന്നിച്ച് ഒരേവേദിയിൽ; ഡിജിപിക്ക് മുഖം കൊടുക്കാതെ ഗവർണർ

താൻ പരിപാടികളിൽ കൃത്യസമയത്ത് എത്തുന്ന ആളായിരുന്നു. കൃത്യസമയത്ത് എത്താൻ കഴിയാതിരുന്നതിനു കാരണം ചില അനിഷ്ട സംഭവങ്ങളാണെന്നും ഗവർണർ പ്രസംഗത്തിൽ പറഞ്ഞു
Governor Arif Muhammad Khan
Governor Arif Muhammad Khan
Updated on

തിരുവനന്തപുരം : ഒരേ വേദിയിൽ ഒന്നിച്ചിരുന്നിട്ടും ഡിജിപിക്ക് മുഖം കൊടുക്കാതെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. തൈക്കാട് ഗസ്റ്റ് ഹൗസിൽ വിവരാവകാശ കമ്മിഷൻ സംഘടിപ്പിച്ച ഏകദിന ശിൽപശാലയുടെ സമാപന സമ്മേളന വേദിയിലാണ് ഗവർണറും ഡിജിപിയും ഒന്നിച്ച് എത്തിയത്.ഇരുവരും തൊട്ടടുത്ത സീറ്റുകളിലായിരുന്നു ഇരുന്നതെങ്കിലും ഡിജിപിക്ക് മുഖം നൽകാൻ ഗവർണർ തയാറായില്ല.

താൻ പരിപാടികളിൽ കൃത്യസമയത്ത് എത്തുന്ന ആളായിരുന്നു. കൃത്യസമയത്ത് എത്താൻ കഴിയാതിരുന്നതിനു കാരണം ചില അനിഷ്ട സംഭവങ്ങളാണെന്നും ഗവർണർ പ്രസംഗത്തിൽ പറഞ്ഞു.പരിപാടിക്കു പിന്നാലെ ഇന്നു നടന്ന സംഭവങ്ങളെക്കുറിച്ചു മാധ്യമപ്രവർത്തകർ പ്രതികരണം തേടിയെങ്കിലും ഔദ്യോഗിക പ്രതികരിക്കാൻ ഗവർണർ തയാറായില്ല.കേന്ദ്രസേനയുടെ സുരക്ഷ ഗവർണർക്ക് ഏർപ്പെടുത്താനുള്ള കാരണത്തെക്കുറിച്ചു ഡിജിപിയോട് പ്രതികരണം തേടിയെങ്കിലും പ്രതികരിക്കാൻ ഡിജിപിയും തയാറായില്ല.

Trending

No stories found.

Latest News

No stories found.