സെനറ്റ് ഉത്തരവ് സ്റ്റേ ചെയ്ത ഹൈക്കോടതി നടപടിയിൽ പ്രതികരിച്ച് ഗവർണർ

ബിജെപിയും ആർഎസ്എസും നൽകിയ പേരുകളാണ് നിർദേശിച്ചതെന്ന വിമർശനത്തിനും ഗവർണർ മറുപടി നൽകി
മാധ്യമങ്ങളോടു സംസാരിക്കുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ
മാധ്യമങ്ങളോടു സംസാരിക്കുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ
Updated on

ന്യൂ​ഡ​ല്‍ഹി: കേ​ര​ള സ​ര്‍വ​ക​ലാ​ശാ​ലാ സെ​ന​റ്റി​ലേ​ക്ക് വി​ദ്യാ​ര്‍ഥി പ്ര​തി​നി​ധി​ക​ളെ നാ​മ​നി​ര്‍ദേ​ശം ചെ​യ്ത് താ​ന്‍ ന​ല്‍കി​യ പ​ട്ടി​ക കോ​ട​തി സ്റ്റേ ​ചെ​യ്തി​ട്ടി​ല്ലെ​ന്ന് ഗ​വ​ർ​ണ​റും ചാ​ൻ​സ​ല​റു​മാ​യ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ. കേ​ര​ള ഹൗ​സി​ല്‍ മാ​ധ്യ​മ​ങ്ങ​ളോ​ടു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

""നാ​ലു വി​ദ്യാ​ര്‍ഥി​ക​ളു​ടെ കാ​ര്യ​ത്തി​ലാ​ണ​ത്. അ​തി​ന്‍റെ കാ​ര​ണ​മെ​ന്തെ​ന്ന് അ​റി​യി​ല്ല. ആ​രെ നാ​മ​നി​ര്‍ദേ​ശം ചെ​യ്യ​ണ​മെ​ന്ന് ആ​ര്‍ക്കും എ​ന്നെ നി​ര്‍ബ​ന്ധി​ക്കാ​നാ​വി​ല്ല. എ​നി​ക്ക് അ​ധി​കാ​ര​മു​ണ്ടെ​ങ്കി​ല്‍ ഞാ​ന്‍ അ​തു വി​വേ​ച​ന അ​ധി​കാ​രം ഉ​പ​യോ​ഗി​ച്ച് ന​ട​പ്പാ​ക്കും. ഞാ​ന്‍ എ​ങ്ങ​നെ എ​ന്‍റെ വി​വേ​ച​ന അ​ധി​കാ​രം ഉ​പ​യോ​ഗി​ച്ചെ​ന്ന് ആ​രോ​ടും പ​റ​യേ​ണ്ട കാ​ര്യ​മി​ല്ല. നി​യ​മം എ​നി​ക്ക് അ​ധി​കാ​രം ന​ല്‍കു​ന്നു​ണ്ടെ​ങ്കി​ല്‍ ഉ​പ​യോ​ഗി​ക്കും. എ​ന്തു​കൊ​ണ്ട് അ​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു എ​ന്ന​ത് ആ​രെ​യും ബോ​ധി​പ്പി​ക്കേ​ണ്ട കാ​ര്യ​മി​ല്ല''- ബി​ജെ​പി​യും ആ​ര്‍എ​സ്എ​സും ന​ല്‍കി​യ പേ​രു​ക​ളാ​ണ് നി​ര്‍ദേ​ശി​ച്ച​തെ​ന്ന വി​മ​ര്‍ശ​ന​ത്തി​നു ഗ​വ​ര്‍ണ​ര്‍ മ​റു​പ​ടി ന​ല്‍കി.

""ഞാ​ന്‍ ആ​രെ നാ​മ​നി​ര്‍ദേ​ശം ചെ​യ്യ​ണ​മെ​ന്ന​തി​ല്‍ ഇ​വ​ര്‍ക്കെ​ന്ത് കാ​ര്യം? മു​ഖ്യ​മ​ന്ത്രി​ക്കും മ​ന്ത്രി​മാ​ര്‍ക്കും ല​ജ്ജ​യി​ല്ല. ഇ​ന്ന​യാ​ളെ നാ​മ​നി​ര്‍ദേ​ശം ചെ​യ്യാ​മോ എ​ന്നു ചോ​ദി​ച്ചു ധ​ന​മ​ന്ത്രി എ​ന്‍റെ​യ​ടു​ത്ത് വ​ന്നി​ട്ടു​ണ്ട്. വൈ​സ് ചാ​ന്‍സ​ല​ര്‍ എ​നി​ക്കു ത​ന്ന പ​ട്ടി​ക​യി​ല്‍ നി​ന്നു​ള്ള​വ​രെ​യ​ല്ല നാ​മ​നി​ര്‍ദേ​ശം ചെ​യ്ത​തെ​ന്ന് അ​വ​ര്‍ എ​ങ്ങ​നെ​യാ​ണ​റി​ഞ്ഞ​ത്? എ​നി​ക്കു ത​രാ​ന്‍ വൈ​സ് ചാ​ന്‍സ​ല​ര്‍ക്ക് പേ​രു നി​ര്‍ദേ​ശി​ച്ച​ത് അ​വ​ര്‍ ത​ന്നെ​യാ​ണ്. അ​ക്കാ​ര്യ​ത്തി​ല്‍ അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടി​ട്ടു​ണ്ട്. അ​വ​ര്‍ നി​ര്‍ദേ​ശി​ക്കു​ന്ന പേ​രു​ക​ളാ​ണ് വൈ​സ് ചാ​ന്‍സ​ല​ര്‍മാ​ര്‍ ന​ല്‍കു​ന്ന​തെ​ങ്കി​ല്‍ ആ ​വൈ​സ് ചാ​ന്‍സ​ല​ര്‍ക്കെ​തി​രേ ന​ട​പ​ടി​യെ​ടു​ക്കും''- ഗ​വ​ര്‍ണ​ര്‍ പ​റ​ഞ്ഞു.

ഹ്യു​മാ​നി​റ്റീ​സ്, സ​യ​ന്‍സ്, ഫൈ​ന്‍ ആ​ര്‍ട്‌​സ്, കാ​യി​കം തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ല്‍ ഉ​യ​ര്‍ന്ന നി​ല​വാ​രം പു​ല​ര്‍ത്തു​ന്ന വി​ദ്യാ​ര്‍ഥി​ക​ള്‍ക്കാ​യി നീ​ക്കി​വ​ച്ച സെ​ന​റ്റി​ലെ ഒ​ഴി​വി​ലേ​ക്കു​ള്ള നി​ര്‍ദേ​ശ​മാ​ണ് ഹൈ​ക്കോ​ട​തി സ്‌​റ്റേ ചെ​യ്ത​ത്. അ​ഭി​ഷേ​ക് ഡി. ​നാ​യ​ര്‍, എ​സ്.​എ​ല്‍. ധ്രു​വി​ന്‍, മാ​ള​വി​ക ഉ​ദ​യ​ന്‍, സു​ധി സ​ദ​ന്‍ എ​ന്നി​വ​രെ നാ​മ​നി​ര്‍ദേ​ശം ചെ​യ്ത​ത് ചോ​ദ്യം ചെ​യ്യു​ന്ന ഹ​ര്‍ജി​യി​ലാ​യി​രു​ന്നു ഉ​ത്ത​ര​വ്.

Trending

No stories found.

Latest News

No stories found.