സിദ്ധാർഥന്‍റെ മരണം: കോളെജ് ഡീനിനെയും ഹോസ്റ്റൽ അസിസ്റ്റന്‍റ് വാർഡനെയും തിരിച്ചെടുക്കാനുള്ള തീരുമാനം ഗവർണർ സ്റ്റേ ചെയ്തു

ഇരുവരെയും തിരിച്ചെടുക്കാനുള്ള നടപടിക്കെതിരെ സിദ്ധാർഥന്‍റെ കുടുംബവും സേവ് യൂണിവേഴ്സിറ്റി ക‍‍്യാമ്പെയിനും ഗവർണറെ സമീപിച്ചിരുന്നു
Siddharth's death: Governor stays decision to recall college dean, hostel assistant warden
സിദ്ധാർഥന്‍റെ മരണം: കോളെജ് ഡീനിനെയും ഹോസ്റ്റൽ അസിസ്റ്റന്‍റ് വാർഡനെയും തിരിച്ചെടുക്കാനുള്ള തീരുമാനം ഗവർണർ സ്റ്റേ ചെയ്തു
Updated on

തിരുവനന്തപുരം: പൂക്കോട് സർവകലാശാല വിദ‍്യാർഥി ജെ.എസ്. സിദ്ധാർഥന്‍റെ മരണത്തിൽ സസ്പെൻഷനിലായിരുന്ന കോളെജ് ഡീനിനെയും ഹോസ്റ്റൽ അസിസ്റ്റന്‍റ് വാർഡനെയും തിരിച്ചെടുക്കാനുള്ള തീരുമാനം സ്റ്റേ ചെയ്ത് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഇരുവരെയും തിരിച്ചെടുക്കാനുള്ള മാനേജിങ് കൗൺസിൽ നടപടിക്കെതിരെ സിദ്ധാർഥന്‍റെ കുടുംബവും സേവ് യൂണിവേഴ്സിറ്റി ക‍‍്യാമ്പെയിനും ഗവർണറെ സമീപിച്ചിരുന്നു.

ഇതിനു പിന്നാലെയാണ് ഡീനിനെയും അസി. വാർഡനെയും തിരിച്ചെടുക്കാനുള്ള സർവകലാശാല ഭരണസമിതിയുടെ തീരുമാനത്തെ ഗവർണർ സ്റ്റേ ചെയ്തത്. വെറ്റിനറി സർവകലാശാല വൈസ് ചാൻസലർക്ക് ഗവർണർ നോട്ടീസ് നൽകി. മുൻ ഡീൻ എം.കെ. നാരായണനെയും, മുൻ അസി. വാർഡൻ ഡോ.കാന്തനാഥനെയും തിരിച്ചെടുത്ത് കോളെജ് ഓഫ് എവിയൻ സയൻസ് ആൻഡ് മാനേജ്മെന്‍റിൽ നിയമിക്കാനായിരുന്നു മാനേജിങ്ങ് കൗൺസിലിന്‍റെ തീരുമാനം.

സിദ്ധാർഥന്‍റെ മരണവുമായി ബന്ധപ്പെട്ട് സിബിഐയുടെ അന്വേഷണം പോലും സ്വാധീനിക്കപ്പെട്ടതായി ആക്ഷേപം നിലനിൽക്കെയാണ് ഉദ‍്യോഗസ്ഥരെ തിരിച്ചെടുക്കാനുള്ള യൂണിവേഴ്സിറ്റിയുടെ തീരുമാനം ഉണ്ടായത്.

Trending

No stories found.

Latest News

No stories found.