സെനറ്റ് അംഗങ്ങളെ തടഞ്ഞ എസ്എഫ്ഐ പ്രവർത്തകർക്കെതിരേ ഹൈക്കോടതിയെ സമീപിക്കാൻ ഗവർണർ; നിയമോപദേശം തേടി

സർവകലാശാലകളെ ഗവർണർ കാവിവൽക്കരിക്കുകയാണെന്ന് ആരോപിച്ചായിരുന്നു എസ്എഫ്‌ഐയുടെ നടപടി
Governor Arif Muhammad Khan
Governor Arif Muhammad Khan
Updated on

തിരുവനന്തപുരം: കാലിക്കറ്റ് സർവകാലാശാലയിൽ എസ്എഫ്എഫ് പ്രവർത്തകർ സെനറ്റ് അംഗങ്ങളെ തടഞ്ഞ സംഭവത്തിൽ ഗവർണർ നിയമോപദേശം തേടി. ഹൈക്കോടതിയെ സമീപിക്കാനാണ് ഗവർണറുടെ നീക്കം. ഗവർണർ നിയമിച്ച 9 സെനറ്റ് അംഗങ്ങളെ സംഘപരിവാർ ബന്ധം ആരോപിച്ച് എസ്എഫ്ഐ തടഞ്ഞിരുന്നു.

സർവകലാശാലകളെ ഗവർണർ കാവിവൽക്കരിക്കുകയാണെന്ന് ആരോപിച്ചായിരുന്നു എസ്എഫ്‌ഐയുടെ നടപടി. സെനറ്റ് യോഗത്തിനെത്തിയ സിപിഎം, ലീഗ്, കോൺഗ്രസ് നോമിനികളെ പ്രവേശിപ്പിച്ചപ്പോൾ ഗവർണറുടെ ഒൻപതു നോമിനികളെ ഗേറ്റിന് പുറത്ത് എസ്എഫ്ഐ തടഞ്ഞു. സെനറ്റ് യോഗത്തിനെത്തിയ അംഗങ്ങളെ പേരും മറ്റു വിവരങ്ങളും ചോദിച്ചാണ് അകത്തേക്ക് പ്രവേശിപ്പിച്ചത്.

തുടർന്ന് സ്ഥലത്ത് സംഘർഷമുണ്ടായി. പൊലീസ് എസ്എഫ്ഐ പ്രവർത്തകരെ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കി. ഇതിനിടെ സെനറ്റ് യോഗം അഞ്ചുമിനിറ്റ് കൊണ്ട് പിരിഞ്ഞു. സെനറ്റ് യോഗത്തിൽ കൈയ്യാങ്കളി ആരോപണത്തെ തുടർന്നാണ് വേഗത്തിൽ പിരിഞ്ഞത്.

Trending

No stories found.

Latest News

No stories found.