തദ്ദേശ വാർഡ് വിഭജന ബില്ലിന് അനുമതി; ഗവര്‍ണര്‍ ഒപ്പിട്ടു

പ്രതിപക്ഷ ആവശ്യം തള്ളിയാണ് ഗവര്‍ണര്‍ ബില്ലില്‍ ഒപ്പുവച്ചത്.
governor Signed Local Ward Division Bill
Governor Arif Mohammad Khanfile
Updated on

തിരുവനന്തപുരം: അനിശ്ചിതത്വത്തിന് വിരാമമിട്ട് തദ്ദേശ വാര്‍ഡ് വിഭജന ബില്ലില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒപ്പിട്ടു. നിയമസഭയില്‍ ചര്‍ച്ച കൂടാതെ പാസാക്കിയ ബില്ലില്‍ ഒപ്പിടരുത് എന്ന പ്രതിപക്ഷ ആവശ്യം തള്ളിയാണ് ഗവര്‍ണര്‍ ബില്ലില്‍ ഒപ്പുവച്ചത്.

തദ്ദേശസ്ഥാപനങ്ങളില്‍ ഒരു വാര്‍ഡുവീതം വര്‍ധിപ്പിക്കാന്‍ നിയമസഭാ സമ്മേളനത്തിനുമുന്‍പ് ഇറക്കിയ ഓര്‍ഡിനന്‍സ് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്‍റെ പേരില്‍ ഗവര്‍ണര്‍ കേന്ദ്രതെരഞ്ഞെടുപ്പ് കമ്മിഷന് കൈമാറുകയായിരുന്നു. അതിലും തീരുമാനം വൈകിയപ്പോഴാണ് നിയമസഭയില്‍ ബില്ലുകള്‍ അവതരിപ്പിച്ചതും പ്രതിപക്ഷബഹളത്തിനിടെ ചര്‍ച്ചയൊന്നുമില്ലാതെ പാസാക്കിയതും. തുടര്‍ന്നാണ് സബജക്ട് കമ്മിറ്റിക്കുവിടാതെ ബില്ലുകള്‍ പാസാക്കിയതിനെതിരേ പ്രതിപക്ഷം ഗവര്‍ണര്‍ക്ക് പരാതി നല്‍കിയത്.

ഇതിനിടെ സംസ്ഥാന തദ്ദേശ സ്ഥാപനങ്ങളിലെ വാര്‍ഡ് വിഭജനത്തിനായി ഡീലിമിറ്റേഷന്‍ കമ്മീഷന്‍ രൂപീകരിച്ച് സര്‍ക്കാര്‍ വിജ്ഞാപനമിറക്കി. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എ ഷാജഹാനാണ് കമ്മീഷന്‍ ചെയര്‍മാന്‍. ഐഎഎസ് ഉദ്യോഗസ്ഥരായ രത്തന്‍ ഖേല്‍ക്കര്‍, കെ.ബിജു, എസ്.ഹരികിഷോര്‍, കെ വാസുകി എന്നിവര്‍ അംഗങ്ങളാണ്. പുനര്‍നിര്‍ണയ കമ്മിഷന്‍ നിലവില്‍വന്നിട്ടും വാര്‍ഡുകളുടെ എണ്ണം പുതുക്കുന്ന നിയമഭേദഗതിക്കുള്ള ഭേദഗതിബില്ലുകള്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍ ഒപ്പിടാതെ മാറ്റിവെച്ചതോടെ വാര്‍ഡ് വിഭജനം പ്രതിസന്ധിയിലായിരുന്നു.

Trending

No stories found.

Latest News

No stories found.