തിരുവനന്തപുരം: ഓണത്തിന് ഹരിത കര്‍മ സേനാംഗങ്ങള്‍ക്ക് 1000 രൂപ ഉത്സവബത്ത നല്‍കുമെന്ന് തദ്ദേശ സ്വയം ഭരണ മന്ത്രി എം.ബി. രാജേഷ്. ഗ്രാമപഞ്ചായത്തുകള്‍ക്കും നഗരസഭകള്‍ക്കും തനതു ഫണ്ടില്‍ നിന്ന് തുക നല്കാന് അനുവാദം നല്കി ഉത്തരവ് പുറപ്പെടുവിച്ചു. സംസ്ഥാനത്തെ 33,378 ഹരിത കര്‍മ സേനാംഗങ്ങള്‍ക്ക് ആനുകൂല്യം ലഭിക്കും. തുക വിതരണം ചെയ്യാന്‍ ആവശ്യമായ അടിയന്തിര നടപടികള്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ സ്വീകരിക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു.