ടേക്ക് എ ബ്രേക്ക് പദ്ധതി: 1032 ടോയ്‌ലെറ്റ് കോംപ്ലക്സുകൾ പൂർത്തീകരിച്ചതായി മന്ത്രി

പാതയോരങ്ങളിൽ ആധുനിക സൗകര്യങ്ങളോട് കൂടിയ ശുചിമുറി സമുച്ചയങ്ങൾ ഒരുക്കുന്ന 1722 ടേക്ക് എ ബ്രേക്ക് പദ്ധതികളിൽ 971 എണ്ണം പ്രവർത്തനം തുടങ്ങിയെന്നും മന്ത്രി എം.ബി. രാജേഷ് നിയമസഭയില്‍ അറിയിച്ചു.
ടേക്ക് എ ബ്രേക്ക് പദ്ധതി: 1032 ടോയ്‌ലെറ്റ് കോംപ്ലക്സുകൾ പൂർത്തീകരിച്ചതായി മന്ത്രി
Updated on

തിരുവനന്തപുരം: സംസ്ഥാനത്തെ ദേശീയ-സംസ്ഥാന പാതയോരങ്ങളിൽ ആധുനിക സൗകര്യങ്ങളോട് കൂടിയ ശുചിമുറി സമുച്ചയങ്ങൾ ഒരുക്കുന്ന 1722 ടേക്ക് എ ബ്രേക്ക് പദ്ധതികളിൽ 1032 എണ്ണം പൂർത്തീകരിക്കുകയും 971 എണ്ണം പ്രവർത്തനം തുടങ്ങുകയും ചെയ്തെന്നും മന്ത്രി എം ബി രാജേഷ് നിയമസഭയില്‍ അറിയിച്ചു.

അതിൽ 598 എണ്ണം ബേസിക് വിഭാഗത്തിലും 347 എണ്ണം സ്റ്റാൻഡേഡ് വിഭാഗത്തിലും 87 എണ്ണം പ്രീമിയം വിഭാഗത്തിലും ഉൾപ്പെടുന്നു. പണി പൂർത്തീകരിച്ച ടോയ്‌ലറ്റുകളിൽ വൈദ്യുതി, ജലം എന്നിവ ഉറപ്പ് വരുത്തിയ ശേഷം പദ്ധതിയിൽപ്പെടുന്ന എല്ലാ ടോയ്‌ലറ്റുകളും നടത്തിപ്പിനായി കുടുംബശ്രീക്കു കൈമാറുമെന്നു മന്ത്രി ചോദ്യോത്തരവേളയില്‍ അറിയിച്ചു. എ. പ്രഭാകരൻ, കെ.ടി. ജലീൽ, എം. രാജഗോപാൽ എന്നിവരുടെ ചോദ്യങ്ങൾക്കു മറുപടി നൽകുകയായിരുന്നു മന്ത്രി.

Trending

No stories found.

Latest News

No stories found.