'തൃശൂര്‍ പൂരം അലങ്കോലപ്പെടുത്തിയതിനു പിന്നില്‍ ഗൂഢാലോചന, സർക്കാർ അന്വേഷണ റിപ്പോർട്ട് പുറത്തുവിടണം'

ഇതിൽ എഡിജിപി അജിത് കുമാറിന് പങ്കുണ്ടോയെന്ന് അറിയില്ല. പി.വി. അന്‍വര്‍ പറഞ്ഞ വിവരമുള്ളു.
'Conspiracy behind Thrissur Pooram mess, government should release investigation report'
'തൃശൂര്‍ പൂരം അലങ്കോലപ്പെടുത്തിയതിനു പിന്നില്‍ ഗൂഢാലോചന, സർക്കാർ അന്വേഷണ റിപ്പോർട്ട് പുറത്തുവിടണം'
Updated on

തൃശൂര്‍: തൃശൂര്‍ പൂരം അലങ്കോലപ്പെട്ടത് യാദൃച്ഛികമല്ലെന്നും, ഇതിനു പിന്നിൽ കൃത്യമായ രാഷ്ട്രീയ ലക്ഷ്യം നടപ്പാക്കിയതാണെന്നും സിപിഐ നേതാവ് വി.എസ്. സുനില്‍കുമാര്‍. ഇതിന്‍റെ പിന്നില്‍ വലിയ ഗൂഢാലോചനയുണ്ടായിട്ടുണ്ട്. സംഭവത്തിൽ പൊലീസിനു വീഴ്ചയുണ്ടായി. ഇക്കാര്യം അന്നു തന്നെ പറഞ്ഞിരുന്നു. എന്നാല്‍ എഡിജിപി അജിത് കുമാറിന് ഇതില്‍ പങ്കുണ്ടോയെന്ന് അറിയില്ല. പി.വി. അന്‍വര്‍ പറഞ്ഞ കാര്യങ്ങളല്ലാതെ തന്‍റെ കയ്യില്‍ തെളിവുകളൊന്നുമില്ലെന്നും വിഎസ് സുനില്‍ കുമാര്‍ പറഞ്ഞു.

തൃശൂർ പൂരവുമായി ബന്ധപ്പെട്ട് പി.വി. അൻവർ എംഎൽഎ നടത്തിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു സുനിൽ കുമാർ.

പകല്‍പ്പൂരം ഒരു പരാതിയുമില്ലാതെയാണ് നടന്നത്. എന്നാൽ രാത്രിയോടെ പൊലീസ് നാടകീയ നിലപാട് സ്വീകരിക്കുകയായിരുന്നു. മേളം നിര്‍ത്തിവയ്ക്കുക, ലൈറ്റ് ഓഫ് ചെയ്യുക, വെടിക്കെട്ട് നടത്തില്ലെന്നും പറയുന്നു. ബിജെപി സ്ഥാനാർഥി ആർഎസ്എസ് നേതാക്കൾക്കൊപ്പമാണ് വന്നത്. പൂരം കലക്കിയത് യാദൃച്ഛികമായല്ല. പൊലീസ് മാത്രമല്ല, പൂരത്തിന്‍റെ നടത്തിപ്പുകാർക്കും ഇതിൽ പങ്കുണ്ട്. പൂരം അലങ്കോലപ്പെട്ടത്തിന്‍റെ ഇരയാണ് താന്‍. പൂരം അലങ്കോലമാക്കിയതിന് പിന്നില്‍ സര്‍ക്കാരും എല്‍ഡിഎഫുമാണെന്ന് പ്രചാരണം നടത്തി. തൃശൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ തനിക്കെതിരേ ബിജെപി ജനവികാരം തിരിച്ചുവിട്ടു.

പൂരത്തിന്‍റെ നടത്തിപ്പിലെ വീഴ്ചയില്‍ പൊലീസിന്‍റെ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. അന്ന് നടത്തിയ അന്വേഷണ റിപ്പോർട്ട് സർക്കാർ പുറത്തുവിടണം. ഇതിന്‍റെ പിന്നിലെ സത്യം അറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട്. ഇതില്‍ വിശ്വാസപരവും രാഷ്ട്രീയപരവുമായ വിഷയമുണ്ട്. ഇക്കാര്യം ഉന്നയിച്ച് മുഖ്യമന്ത്രിക്ക് കത്ത് നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Trending

No stories found.

Latest News

No stories found.