അപൂർവ രോഗങ്ങൾ ബാധിച്ച കുട്ടികളുടെ എണ്ണമറിയാന്‍ സർവെ നടത്തും: ആരോഗ്യമന്ത്രി

കു​ട്ടി​ക​ളെ ബാ​ധി​ക്കു​ന്ന 450 അ​പൂ​ർ​വ​രോ​ഗ​ങ്ങ​ളു​ണ്ടെ​ന്നാ​ണു കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ ക​ണ​ക്ക്.
Representative Image
Representative Image
Updated on

തി​രു​വ​ന​ന്ത​പു​രം: സ്പൈ​ന​ൽ മ​സ്കു​ല​ർ അ​ട്രോ​ഫി പോ​ലു​ള്ള അ​പൂ​ർ​വ രോ​ഗ​ങ്ങ​ൾ ബാ​ധി​ച്ച കു​ട്ടി​ക​ളു​ടെ എ​ണ്ണം കൃ​ത്യ​മാ​യി അ​റി​യാ​നാ​യി ഉ​ട​ൻ സ​ർ​വെ ആ​രം​ഭി​ക്കു​മെ​ന്ന് ആ​രോ​ഗ്യ വകുപ്പ് ​മ​ന്ത്രി വീ​ണാ ജോ​ർ​ജ്. സെ​പ്റ്റം​ബ​റോ​ടെ സ​ർ​വെ ഫ​ലം അ​റി​യാ​നാ​കു​മെ​ന്നും പി.​കെ. ബ​ഷീ​റി​ന്‍റെ ശ്ര​ദ്ധ ക്ഷ​ണി​ക്ക​ലി​നു മ​റു​പ​ടി​യാ​യി മ​ന്ത്രി പ​റ​ഞ്ഞു. കു​ട്ടി​ക​ളെ ബാ​ധി​ക്കു​ന്ന 450 അ​പൂ​ർ​വ​രോ​ഗ​ങ്ങ​ളു​ണ്ടെ​ന്നാ​ണു കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ ക​ണ​ക്ക്.

സ്പൈ​ന​ൽ മ​സ്കു​ല​ർ അ​ട്രോ​ഫി ബാ​ധി​ച്ച കു​ട്ടി​ക​ളു​ടെ വി​വ​രം ശേ​ഖ​രി​ക്കാ​ൻ ര​ക്ഷി​താ​ക്ക​ളി​ൽ നി​ന്ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചി​രു​ന്നു. 216 ഓ​ളം പേ​രു​ണ്ടെ​ന്നാ​ണു ല​ഭ്യ​മാ​യ വി​വ​രം 176 അ​പേ​ക്ഷ​ക​ൾ ല​ഭി​ച്ചു. 212 പേ​രെ പ​രി​ശോ​ധി​ച്ചു. രോ​ഗ​ബാ​ധി​ത​രാ​യ കു​ട്ടി​ക​ളു​ടെ എ​ണ്ണം കൃ​ത്യ​മാ​യി അ​റി​യാ​നാ​ണു സ​ർ​വെ.

കു​ട്ടി​ക​ളി​ലെ സ്പൈ​ന​ൽ മ​സ്കു​ല​ർ അ​ട്രോ​ഫി രോ​ഗം ചി​കി​ത്സി​ക്കു​ന്ന​തി​നു തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ളെ​ജി​ലെ എ​സ്എ​ടി​യി​ൽ എ​സ്എം​എ ക്ലി​നി​ക് ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ഈ ​ക്ലി​നി​ക്കി​നെ മി​ക​വി​ന്‍റെ കേ​ന്ദ്ര​മാ​യി കേ​ന്ദ്ര​സ​ർ​ക്കാ​ർ തെ​ര​ഞ്ഞെ​ടു​ത്തി​ട്ടു​ണ്ട്. തി​രു​വ​ന​ന്ത​പു​രം കൂ​ടാ​തെ കോ​ട്ട​യം, കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ളെ​ജു​ക​ളി​ലും അ​പൂ​ർ​വ രോ​ഗ​ങ്ങ​ൾ​ക്കു​ള്ള ചി​കി​ത്സ ക്ലി​നി​ക്കു​ക​ൾ ആ​രം​ഭി​ച്ചു. ഇ​വി​ടെ നി​ന്നും ഇ​തി​നു​ള്ള ചി​കി​ത്സ​യും മ​രു​ന്നും ല​ഭി​ക്കും. ഇ​ത്ത​രം രോ‌​ഗ​ങ്ങ​ൾ ക​ണ്ടെ​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തു​ന്ന ജ​ന​റ്റി​ക് പ​രി​ശോ​ധ​ന സം​വി​ധാ​നം തി​രു​വ​ന​ന്ത​പു​ര​ത്ത് അ​ടു​ത്തു​ത​ന്നെ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കും.

കേ​ര​ള​ത്തി​ൽ കു​ട്ടി​ക​ളെ ബാ​ധി​ക്കു​ന്ന അ​പൂ​ർ​വ​രോ​ഗ​ങ്ങ​ളു​ടെ ചി​കി​ത്സ​യ്ക്കാ​യി ഇ​തു​വ​രെ സ​ർ​ക്കാ​ർ 2700 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ചി​ട്ടു​ണ്ട്. കൂ​ടാ​തെ കു​ട്ടി​ക​ളി​ലെ അ​പൂ​ർ​വ​രോ​ഗം ചി​കി​ത്സി​ക്കാ​നു​ള്ള സാ​മ്പ​ത്തി​ക​സ​ഹാ​യം ല​ഭി​ക്കു​ന്ന​തി​നാ​യി ആ​രോ​ഗ്യ​വ​കു​പ്പ് പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി​യു​ടെ പേ​രി​ൽ ക്രൗ​ഡ് ഫ​ണ്ടി​ങ്ങി​ന് അ​ക്കൗ​ണ്ട് ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ഇ​തി​ലൂ​ടെ പ​ര​മാ​വ​ധി തു​ക ക​ണ്ടെ​ത്താ​നാ​ണു ശ്ര​മ​മെ​ന്നും മ​ന്ത്രി.

Trending

No stories found.

Latest News

No stories found.