തദ്ദേശ അദാലത്ത് ഓഗസ്റ്റ് 7 മുതൽ; പരാതികള്‍ ഓൺലൈനായി സമര്‍പ്പിക്കാം

തദ്ദേശ അദാലത്തിന്‍റെ പരാതി പരിഹാര പോര്‍ട്ടലിന്‍റെ ലോഞ്ചിംഗ് 26 വൈകുന്നേരം 5ന് തദ്ദേശ സ്വയം ഭരണ മന്ത്രി എം.ബി. രാജേഷ് നിര്‍വ്വഹിച്ചു
grievances can be redressed local adalat from august 7
എം.ബി. രാജേഷ്
Updated on

തിരുവനന്തപുരം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ യഥാവിധി അപേക്ഷ നല്‍കിയതും എന്നാല്‍ സമയപരിധിക്കകം സേവനം ലഭിക്കാത്തതുമായ വിഷയങ്ങളിലുള്ള പരാതികള്‍, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിക്ക് ലഭിച്ച നിവേദനങ്ങള്‍, സ്ഥിരം അദാലത്ത് സമിതി, തദ്ദേശ സ്വയംഭരണ വകുപ്പ് ഓഫീസുകള്‍ എന്നിവയില്‍ തീര്‍പ്പാക്കാത്ത പരാതികള്‍, നിവേദനങ്ങള്‍ എന്നിവ തീര്‍പ്പാക്കുന്നതിനു ഓഗസ്റ്റ് 7 മുതല്‍ സെപ്റ്റംബര്‍ 7 വരെ ജില്ലാ തലത്തില്‍ തദ്ദേശ അദാലത്ത് സംഘടിപ്പിക്കും.

തദ്ദേശ അദാലത്തിന്‍റെ പരാതി പരിഹാര പോര്‍ട്ടലിന്‍റെ ലോഞ്ചിംഗ് 26 വൈകുന്നേരം 5ന് തദ്ദേശ സ്വയം ഭരണ മന്ത്രി എം.ബി. രാജേഷ് നിര്‍വ്വഹിച്ചു. ജനങ്ങള്‍ക്ക് adalat.lsgkerala.gov.in എന്ന പോര്‍ട്ടലില്‍ പരാതികള്‍ സമര്‍പ്പിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക്: കെ.കെ. ഷിബു , അസിസ്റ്റന്‍റ് കമ്മ്യൂണിക്കേഷന്‍ ഓഫീസര്‍, തദ്ദേശസ്വയംഭരണ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ കാര്യാലയം. ഫോണ്‍: 9847235884.

Trending

No stories found.

Latest News

No stories found.