ആനകൾക്ക് കുറി തൊടീക്കുന്നതിന് വിലക്കേർപ്പെടുത്തി ഗുരുവായൂർ ക്ഷേത്രം

പാപ്പാന്മാർക്ക് വേണ്ടി ഡപ‍്യൂട്ടി അഡ്മിനിസ്ട്രേറ്റർ പുറത്തിറക്കിയ സർക്കുലറിലാണ് ഈ കാര‍്യം അറിയിച്ചത്
Guruvayur temple bans elephants from touching their tusks
ആനകൾക്ക് കുറി തൊടീക്കുന്നതിന് വിലക്കേർപ്പെടുത്തി ഗുരുവായൂർ ക്ഷേത്രം
Updated on

തൃശൂർ: ആനകൾക്ക് കുറി തൊടീക്കുന്നതിന് വിലക്കേർപ്പെടുത്തി ഗുരുവായൂർ ക്ഷേത്രം. ആനകളെ പല നിറത്തിലുള്ള കുറി തൊടീക്കുന്നത് മൂലം നെറ്റിപട്ടത്തിൽ ചായം ഇളകി കറ പിടിക്കുന്നതായും തുണി ദ്രവിച്ച് നെറ്റിപട്ടം കേടുവരുന്നുണ്ടെന്നും ചൂണ്ടിക്കാട്ടി പാപ്പാന്മാർക്ക് വേണ്ടി ഡപ‍്യൂട്ടി അഡ്മിനിസ്ട്രേറ്റർ പുറത്തിറക്കിയ സർക്കുലറിലാണ് ഈ കാര‍്യം അറിയിച്ചത്.

കേടായ നെറ്റിപ്പട്ടം നന്നാക്കാൻ 10,000 മുതൽ 20,000 രൂപ വരെ ചെലവ് വരും. ഇത് ചൂണ്ടിക്കാട്ടി പാപ്പാന്മാർക്ക് നിർദേശം നൽകിയിട്ടുണ്ട്. നിർദേശം ലംഘിച്ചാൽ പാപാന്മാരിൽ നിന്ന് നഷ്ട തുക ഈടാക്കും.

Trending

No stories found.

Latest News

No stories found.