കോതമംഗലത്ത് എ​ച്ച്​1​എ​ൻ1 രോഗബാ​ധ: ബാങ്കിന്റെ പ്രവർത്തനം നിയന്ത്രിച്ചു

രോഗബാധിതരായ ജീവനക്കാരെയും പ്രൈമറി കോണ്ടാക്ടിൽ ഉള്ളവരെയും ഒഴിവാക്കിയാണ് വ്യാഴാഴ്ച ബാങ്ക് പ്രവർത്തനം ആരംഭിച്ചത്
കോതമംഗലത്ത് എ​ച്ച്​1​എ​ൻ1 രോഗബാ​ധ
കോതമംഗലത്ത് എ​ച്ച്​1​എ​ൻ1 രോഗബാ​ധ
Updated on

കോതമംഗലം: കോതമംഗലത്ത് എച്ച് വൺ എൻ വൺ രോഗബാധ. കോതമംഗലം ചെറിയപള്ളിത്താഴത്തെ ഫെഡറൽ ബാങ്കിന്റെ പ്രവർത്തനത്തിൽ നിയന്ത്രണം. വ്യാഴം രാവിലെ ബാങ്കിലെ രണ്ട് ജീവനക്കാർക്ക് കാർഡ് സ്ക്രീനിംഗ് ടെസ്റ്റിലൂടെ എ​ച്ച്​1​എ​ൻ1 രോഗബാ​ധ സ്ഥിതീകരിച്ചതിനെ തുടർന്നാണ് ബാങ്ക് അധികൃതർ ബാങ്കിന്റെ പ്രവർത്തനത്തിൽ നിയന്ത്രണം കൊണ്ടുവന്നത്. ബാങ്കിന്റെ മുന്നിൽ മുന്നറിയിപ്പ് ബോർഡ് സ്ഥാപിക്കുകയും, അണുനാശിനി ഉപയോഗിച്ച് ബാങ്കിന്റെ ഉൾവശവും, സമീപ പ്രദേശവും ശുചികരിക്കുകയും, ബാങ്കിലെ ഇടപാട്കാരോട് സാമൂഹിക അകലം പാലിക്കുവാൻ നിർദ്ദേശിക്കുകയുമായിരുന്നു.

രോഗബാധിതരായ ജീവനക്കാരെയും പ്രൈമറി കോണ്ടാക്ടിൽ ഉള്ളവരെയും ഒഴിവാക്കിയാണ് വ്യാഴാഴ്ച ബാങ്ക് പ്രവർത്തനം ആരംഭിച്ചത്. ബാങ്ക് ജീവനക്കാർ ആരോഗ്യവകുപ്പിനെ വിവരം അറിയിച്ചതിനെത്തുടർന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ ബാങ്കിലെത്തുകയും സ്ഥിതിഗതികൾ വിലയിരുത്തുകയും ചെയ്തു. ബാങ്കിലെ ശീതീകരണ സംവിധാനങ്ങളുടെ പ്രവർത്തനം നിർത്തിക്കുകയും, പ്രധാന വാതിലും ജനാലകളും തുറന്നിടുവാനും, ബാങ്കിന്റെ പ്രവർത്തനം കൊവിഡ് പ്രോട്ടോകോൾ പ്രകാരം നടത്തുവാൻ നിർദ്ദേശിക്കുകയുമായിരുന്നു.

ഇ​ന്‍ഫ്‌​ളു​വ​ന്‍സ വൈ​റ​സ് കാ​ര​ണം ഉ​ണ്ടാ​കു​ന്ന എ​ച്ച്​1​എ​ൻ1 രോഗ ബാ​ധ കോതമംഗലത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട സാ​ഹ​ച​ര്യ​ത്തി​ൽ ജാ​ഗ്ര​ത വേ​ണ​മെ​ന്ന്​ ആ​രോ​ഗ്യ​വ​കു​പ്പ് അറിയിച്ചു. പ​നി, തു​മ്മ​ല്‍, തൊ​ണ്ട​വേ​ദ​ന, മൂ​ക്കൊ​ലി​പ്പ്, ചുമ, ശ്വാ​സ​തട​സം, ഛര്‍ദ്ദി എ​ന്നി രോഗലക്ഷണങ്ങൾ തു​ട​ക്ക​ത്തി​ലെ തി​രി​ച്ച​റി​ഞ്ഞ് ചി​കി​ത്സ തേ​ട​ണമെന്നും രോ​ഗ​പ്പ​ക​ര്‍ച്ച ഒ​ഴി​വാ​ക്കാ​ന്‍ വ്യ​ക്തി​ശു​ചി​ത്വ​വും, സാ​മൂ​ഹി​ക ശു​ചി​ത്വ​വും പാ​ലി​ക്ക​ണ​മെ​ന്ന് കോതമംഗലം താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.സാം പോൾ അറിയിച്ചു.

Trending

No stories found.

Latest News

No stories found.