മലപ്പുറം: മലപ്പുറത്ത് പതിമൂന്നുകാരൻ മരിച്ചത് എച്ച് 1എൻ1 ബാധിച്ചതു മൂലമെന്ന് സ്ഥിരീകരിച്ചു. കുറ്റിപ്പുറം സ്വദേശി ദാസന്‍റെ മകൻ ഗോകുലാണ് കഴിഞ്ഞ തിങ്കളാഴ്ച മരിച്ചത്. പനിയെത്തുടർന്ന് ഞായറാഴ്ചയാണ് കുട്ടിയെ കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
തിങ്കളാഴ്ച്ച രാവിലെ അസാധാരണമായി പനി കൂടിയതോടെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാൻ നിർദേശിച്ചിരുന്നുവെങ്കിലും അതിനു മുൻപേ കുട്ടി മരിച്ചു. രോഗ ലക്ഷണങ്ങളിൽ സംശയം തോന്നിയതിനെത്തുടർന്ന് സാമ്പിൾ ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിരുന്നു. തുടർന്ന് പോസ്റ്റ്മോർട്ടം നടത്തിയതിനു ശേഷമാണ് കുട്ടിയുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടു കൊടുത്തത്.