H1N1 fever case reported in alappuzha
H1N1 fever case reported in alappuzha

എച്ച് 1എൻ 1 ആശങ്കയിൽ ആലപ്പുഴ ജില്ല, 10 ദിവസത്തിനിടെ രോഗികൾ എട്ടായി

തൃശൂർ കഴിഞ്ഞാൽ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പേർക്ക് എച്ച് 1 എൻ 1 സ്ഥിരീകരിച്ച ജില്ല ആലപ്പുഴയാണ്
Published on

ആലപ്പുഴ: ജില്ലയിൽ പുതുതായി രണ്ടുപേർക്കുകൂടി എച്ച് 1എൻ 1 രോഗം സ്ഥിരീകരിച്ചു. ഇതോടെ പത്തുദിവസത്തിനകം രോഗബാധിതരുടെ എണ്ണം എട്ടായി. വായൂവിലൂടെ പകരുന്ന രോഗമായതിനാൽ ജാഗ്രതപാലിക്കണമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.

തൃശൂർ കഴിഞ്ഞാൽ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പേർക്ക് എച്ച് 1 എൻ 1 സ്ഥിരീകരിച്ച ജില്ല ആലപ്പുഴയാണ്. മറ്റു പലയിടത്തും ഈ മാസം ഒരു കേസുപോലും റിപ്പോർട്ട് ചെയ്തിട്ടില്ല. അതേസമയം എച്ച് 1 എൻ 1 പ്രതിരോധത്തിനു നൽകുന്ന ഒൻൾറ്റാമിവിർ കാപ്സ്യൂളിനുണ്ടായിരുന്ന ക്ഷാമം പരിഹരിക്കാൻ നടപടി തുടങ്ങിയിട്ടുണ്ട്.