A habitual offender was charged with Kappa and sent to prison
ലാലു

സ്ഥിരം കുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു

കൊമ്പനാട് ക്രാരിയേലി മാനാംകുഴി വീട്ടിൽ ലാലു (29 ) വിനെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രർ ജയിലിലടച്ചത്
Published on

കോതമംഗലം: സ്ഥിരം കുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു. കൊമ്പനാട് ക്രാരിയേലി മാനാംകുഴി വീട്ടിൽ ലാലു (29 ) വിനെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രർ ജയിലിലടച്ചത്. റൂറൽ ജില്ലാ പൊലീസ് മേധാവി ഡോ.വൈഭവ് സക്സേനയുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ എറണാകുളം ജില്ലാ കലക്റ്റർ എൻഎസ്കെ ഉമേഷാണ് ഉത്തരവിട്ടത്. കുറുപ്പംപടി, കോടനാട്, പെരുമ്പാവൂർ, ഊന്നുകൽ, കണ്ണൂർ ടൗൺ, തൃശ്ശൂർ ഈസ്റ്റ് പൊലീസ് സ്റ്റേഷൻ പരധികളിൽ കൊലപാതകശ്രമം, കഠിന ദേഹോപദ്രവം, കവർച്ച, അടിപിടി, ആയുധ നിയമം തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ്.

2023 സെപ്റ്റംബറിൽ തൃശ്ശൂരിലുള്ള ഒരു ജ്വല്ലറിയിലെ ജീവനക്കാരിൽ നിന്നും 3 കിലോയോളം സ്വർണ്ണം കവർച്ച ചെയ്ത കേസിൽ പ്രതിയായതിനെ തുടർന്ന് ഫെബ്രുവരിയിൽ ഇയാൾക്കെതിരെ കാപ്പ കരുതൽ തടങ്കൽ ഉത്തരവ് പുറപ്പെടുവിച്ചെങ്കിലും ഇയാൾ ഒളിവിൽ കഴിഞ്ഞ് വരികയായിരുന്നു.

തുടർന്ന് ആഗസ്റ്റിൽ കുട്ടംപുഴ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത വധശ്രമകേസിൽ ഉൾപ്പെട്ട് ഒളിവിലായിരുന്ന ഇയാളെ ഈ കേസിലേയ്ക്ക് അറസ്റ്റ് ചെയ്ത് തൊടുപുഴ മുട്ടം സെൻട്രൽ ജയിലിൽ ' പാർപ്പിച്ചിരിക്കുകയായിരുന്നു.

കുറുപ്പംപടി പൊലീസ് ഇൻസ്പെക്ടർ വി. എം കേഴ്സന്‍റെ നേതൃത്വത്താൽ അസി. സബ്ബ് ഇൻസ്പെക്ടർ സി.എ. നിയാസ്, സിവിൽ പൊലീസ് ഓഫീസർമാരായ ശ്രീജിത്ത് രവി, എം.ആർ. രജിത്ത്, പി.എച്ച്. റഷീദ് എന്നിവരടങ്ങുന്ന സംഘമാണ് ഇയാളെ അറസറ്റ് 'ചെയ്ത് ജയിലിലടച്ചത്.