ലോക്കറിൽ വയ്ക്കാൻ ഭാര്യ നൽകിയ സ്വർണം പണയം വെച്ചു; ഭർത്താവിന് 6 മാസം തടവുശിക്ഷ

വിവാഹ സമയത്ത് ഭാര്യയുടെ മാതാവ് സമ്മാനിച്ച 50 പവൻ സ്വർണം യുവതി ബാങ്ക് ലോക്കറിൽ സൂക്ഷിക്കാനായി ഭർത്താവിനെ ഏൽപ്പിക്കുകയായിരുന്നു
hc says husband who pledged the gold given by his wife to keep in the locker is guilty
ലോക്കറിൽ വയ്ക്കാൻ ഭാര്യ നൽകിയ സ്വർണം പണയം വെച്ചു; ഭർത്താവിന് 6 മാസം തടവുശിക്ഷ
Updated on

കൊച്ചി: ലോക്കറിൽ വയ്ക്കാൻ ഭാര്യ നൽകിയ സ്വർണം പണയം വെച്ച ഭർത്താവ് കുറ്റക്കാരനെന്ന് ഹൈക്കോടതി. ഭർത്താവ് വിശ്വാസവഞ്ചന കാണിച്ചെന്ന കീഴ്കോടതി വിധി ഹൈക്കോടതി ശരിവയ്ക്കുകയായിരുന്നു. ഭർത്താവിന് ഹൈക്കോടതി 6 മാസം തടവുശിക്ഷ വിധിച്ചു. ഭാര്യയ്ക്ക് നഷ്ടപരിഹാരമായി 5 ലക്ഷം രൂപ നൽകണമെന്നും കോടതി നിർദേശിച്ചു.

2009 ലാണ് ഇരുവരും വിവാഹിതരായത്. വിവാഹ സമയത്ത് ഭാര്യയുടെ മാതാവ് സമ്മാനിച്ച 50 പവൻ സ്വർണം യുവതി ബാങ്ക് ലോക്കറിൽ സൂക്ഷിക്കാനായി ഭർത്താവിനെ ഏൽപ്പിക്കുകയായിരുന്നു. ഇത് തിരികെ എടുക്കാനായി ഭർത്താവിനോടാവശ്യപ്പെട്ടപ്പോഴാണ് തന്‍റെ സമ്മതമില്ലാതെ സ്വർണം പണയം വച്ചത് യുവതി അറിയുന്നത്. ഇതോടെ വിവാഹബന്ധം തകരുകയും ഭാര്യ മാതാപിതാക്കൾക്കടുത്തേക്ക് മടങ്ങിപ്പോവുകയും ചെയ്തു. പിന്നീട് ഇടനിലക്കാർ വഴി സ്വർണം എടുത്തു നൽകാമെന്ന് ഭർത്താവ് പറഞ്ഞെങ്കിലും ഇത് നടക്കാതെ വന്നതോടെ ഭാര്യ കോടതിയെ സമീപിക്കുകയായിരുന്നു.

Trending

No stories found.

Latest News

No stories found.