''രണ്ടാമതും ഡെങ്കിപ്പനി ബാധിച്ചാൽ ആരോഗ്യ നില സങ്കീർണമാവും''; മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി

''പലർക്കും ഒരിക്കലെങ്കിലും ഡെങ്കിപ്പനി ബാധിച്ചേക്കാം. അത് എല്ലാവരിലും അറിയണമെന്ന് നിർബന്ധമില്ല''
health minister says second bout of dengue fever can be serious
Veena Georgefile
Updated on

തിരുവനന്തപുരം: ഡെങ്കിപ്പനി ഒരു തവണ വന്നിട്ടുള്ളവർക്ക് വീണ്ടും ബാധിച്ചാൽ ആരോഗ്യ നില സങ്കീർണമാവാനുള്ള സാധ്യതയുള്ളതിനാൽ അതീവ ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണാ ജോർജ്. ഡെങ്കിപ്പനി ബാധിക്കുന്ന ഭൂരിഭാഗം പേരിലും രോഗലക്ഷണങ്ങൾ കുറവായിരിക്കും. 5 ശതമാനം പേരിൽ മാത്രമേ തീവ്രമാകാനുള്ള സാധ്യതയുള്ളൂ എന്നും മന്ത്രി വ്യക്തമാക്കി.

ഇവർക്ക് രണ്ടാമത് ഡെങ്കിപ്പനി ബാധിച്ചാൽ സ്ഥിതി ഗുരുതരമാവും. ഡെങ്കിപ്പനിക്ക് 4 വകഭേദങ്ങളാണ് ഉള്ളത്. ആദ്യം ഡെങ്കിപ്പനി ബാധിക്കുന്ന ആൾക്ക് ഇത് ജീവിതക്കാലം മുഴുവൻ പ്രതിരോധ ശേഷിയുണ്ടാക്കും. എന്നാൽ അതേ ആൾക്ക് മറ്റൊരു വകഭേദം വന്നാൽ അത് ഗുരുതരമാവും.

കൊതുകിന്‍റെ ഉടവിട നശീകരണം വളരെ പ്രധാനമാണ്. പ്രമേഹം, രക്താതിമര്ഡദം, ഹൃദ്രോഗം, വൃക്ക രോഗം തുടങ്ങിയ രോഗങ്ങളുള്ളവരും ഗർഭിണികൾ, കുട്ടികൾ, രോഗപ്രതിരോധ ശേഷി കുറവുള്ളവർ എന്നിവർ പ്രത്യേകം ശ്രദ്ധിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.

Trending

No stories found.

Latest News

No stories found.