കോതമംഗലം: മഴ കനത്തതോടെ പുഴകളിലും തോടുകളിലും ജലനിരപ്പ് ഉയർന്നു തുടങ്ങി. താഴ്ന്നയിടങ്ങളിൽ വെള്ളം കയറി. കോതമംഗലം പുഴയിൽ ജലനിരപ്പ് ഉയർന്ന് അടിവാട്– കുത്തുകുഴി റോഡിൽ കുടമുണ്ട പഴയ പാലത്തിൽ വെള്ളം കയറി.
പുതിയ പാലം ഗതാഗതത്തിനു തുറന്നിട്ടില്ല. പൂയംകുട്ടി പുഴയിൽ വെള്ളം ഉയർന്നു മണികണ്ഠൻചാൽ ചപ്പാത്ത് മുങ്ങി. ബ്ലാവനയിൽ കടത്തിനും തടസ്സമുണ്ടാകുന്നുണ്ട്. ഭൂതത്താൻകെട്ട് ബാരേജിന്റെ ഷട്ടറുകളും ഉയർത്തി.