സംസ്ഥാനത്ത് അതിശക്തമഴ; 5 ജില്ലകളിൽ റെഡ് അലർട്ട്, ജാഗ്രതാ നിർദേശം

പത്ത് ജില്ലകളിൽ ഇന്ന് വിദ്യാഭ്യസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധിയാണ്
heavy rain at kerala red alert in 5 districts
സംസ്ഥാനത്ത് അതിശക്തമഴ
Updated on

തിരുവനന്തപുരം: കേരളത്തിൽ അതിശക്തമഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. മധ്യകേരളം മുതൽ വടക്കൻ കേരളത്തലും അതിശക്തമായ മഴതുടരുമെന്നാണ് റിപ്പോർട്ട്. മലപ്പുറം, കാസർഗോഡ്, കണ്ണൂർ, വയനാട് ജില്ലകളിൽ റെഡ് അലർട്ടാണ്. അടുത്ത മൂന്നു മണിക്കൂറുകളിൽ കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കണ്ണൂർ ജില്ലകളിൽ അതിശക്തമായ മഴയാണ് പ്രവചിച്ചിരിക്കുന്നത്. മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. പത്ത് ജില്ലകളിൽ ഇന്ന് വിദ്യാഭ്യസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധിയാണ്.

അതേസമയം, വയനാട്ടിലെ വൻ ഉരുൾപൊട്ടലിന് പുറമേ കോഴിക്കോട് ജില്ലയിലെ മാടഞ്ചേരി, മഞ്ഞച്ചീളി, പാനോം ഭാഗങ്ങളിലായി നാലിടത്ത് ഉരുൾ പൊട്ടി. ഇവിടെയും ഒരാളെ കാണാതായിട്ടുണ്ട്.രാത്രി രണ്ടു മണിയോടെ മുണ്ടക്കൈ ടൗണിലാണ് ആദ്യം ഉരുൾപൊട്ടിയത്. ഇവിടെ രക്ഷാപ്രവർത്തനം നടത്തുന്നതിനിടെ നാലുമണിയോടെ ചൂരൽമല സ്കൂളിനു സമീപവും ഉരുൾ പൊട്ടലുണ്ടായി. കോഴിക്കോട് ജില്ലയിലെ മാടഞ്ചേരി, മഞ്ഞച്ചീളി, പാനോം ഭാഗങ്ങളിലായി നാലിടത്ത് ഉരുൾ പൊട്ടി. ഇവിടെയും ഒരാളെ കാണാതായിട്ടുണ്ട്.

Trending

No stories found.

Latest News

No stories found.