ശക്തമായ മഴ: ബാണാസുര സാഗർ ഡാമിന്‍റെ ഷട്ടറുകൾ തുറക്കും, ജാഗ്രതാ നിർദേശം

ഡാമിന്‍റെ ബഹിർഗമന പാതയിലും സമീപ പ്രദേശങ്ങളിൽ താമസിക്കുന്നവരും ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്
heavy rain banasura dam shutter open
ബാണാസുര സാഗർ ഡാമിന്‍റെ ഷട്ടറുകൾ തുറക്കും
Updated on

വയനാട്: ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ജലനിരപ്പുയുന്നതിനാൽ ബാണാസുര സാഗർ ഡാമിന്‍റെ ഷട്ടറുകൾ തുറക്കും. വൃഷ്ടിപ്രദേശങ്ങളിൽ മഴ തുടരുന്നതിനാലും ഡാമിലെ ജലനിരപ്പ് 773.50 മീറ്ററില്‍ എത്തിയാല്‍ ഷട്ടറുകള്‍ തുറക്കുമെന്ന് ജില്ല ദുരന്ത നിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണ്‍ കൂടിയായ ജില്ല കലക്ടര്‍ ആര്‍.ഡി. മേഘശ്രീ അറിയിച്ചു. നിലവില്‍ ഡാമിലെ ജലനിരപ്പ് 772.50 മീറ്ററാണ്.

ഡാമിന്‍റെ ബഹിർഗമന പാതയിലും സമീപ പ്രദേശങ്ങളിൽ താമസിക്കുന്നവരും ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്. അടിയന്തര സാഹചര്യമുണ്ടായാല്‍ താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവരെ മാറ്റിപ്പാര്‍പ്പിക്കാന്‍ ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളിലെ സെക്രട്ടറിമാര്‍, വില്ലേജ് ഓഫിസര്‍മാര്‍ ജാഗ്രത പുലര്‍ത്തണമെന്നും അറിയിപ്പുണ്ട്.

Trending

No stories found.

Latest News

No stories found.