വെള്ളിയാഴ്ചയോടെ മഴ തീവ്രമാകും; വിവിധ ജില്ലകളിൽ ഓറഞ്ച് അലർ‌ട്ട്

വെള്ളിയാഴ്ച 3 ജില്ലകളിലും ശനിയാഴ്ച 4 ജില്ലകളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.
heavy rain by friday kerala rain update
വെള്ളിയാഴ്ചയോടെ മഴ തീവ്രമാകും; വിവിധ ജില്ലകളിൽ ഓറഞ്ച് അലർ‌ട്ട്
Updated on

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത 5 ദിവസം ശക്തമായ മഴ തുടരുമെന്നും വെള്ളിയാഴ്ചയോടെ മഴ തീവ്രമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ അറിയിപ്പ്. തീവ്രമഴ കണക്കിലെടുത്ത് വെള്ളി, ശനി ദിവസങ്ങളില്‍ സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. വെള്ളിയാഴ്ച 3 ജില്ലകളിലും ശനിയാഴ്ച 4 ജില്ലകളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറിൽ 115.6 മില്ലീ മീറ്റർ മുതൽ 204.4 മില്ലീമീറ്റർ വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നതുകൊണ്ട് അർത്ഥമാക്കുന്നത്.

അലർട്ടുകളുള്ള വിവിധ ജില്ലകൾ:

ജൂണ്‍ 18 (ഇന്ന്): എറണാകുളം, കണ്ണൂർ, കാസർകോട് (യെലോ)

ജൂണ്‍ 19 (ബുധന്‍): തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂർ (യെലോ)

ജൂണ്‍ 20 (വ്യാഴം): കണ്ണൂർ, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, വയനാട്, കാസര്‍കോട് (യെലോ)

ജൂണ്‍ 21 (വെള്ളി): മലപ്പുറം, കോഴിക്കോട്, കണ്ണൂർ (ഓറഞ്ച്) പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളും, ഇടുക്കി, തൃശൂര്‍, പാലക്കാട്, വയനാട് (യെലോ)

ജൂണ്‍ 22 (ശനി): മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് (ഓറഞ്ച്) പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, വയനാട് (യെലോ)

വടക്കുകിഴക്കന്‍ അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിന്റെ വടക്കുപടിഞ്ഞാറു ഭാഗത്തും ചക്രവാതച്ചുഴിയുണ്ട്. ഇതിന്റെ സ്വാധീനത്തിലാണ് മഴ കനക്കുന്നത്. ഇടിമിന്നല്‍ സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു. ഇടിമിന്നല്‍ സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു.

ഇതോടൊപ്പം കേരള തീരത്ത് ഇന്നു രാത്രി 10.00 മണി മുതൽ നാളെ രാത്രി 07.00 വരെയും തമിഴ്‌നാട് തീരത്ത് നാളെ രാത്രി 11.30 വരെയും കള്ളക്കടൽ പ്രതിഭാസത്തിനും, ഉയർന്ന തിരമാലയ്ക്കും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിക്കാനും ഈ പ്രദേശങ്ങളിലെ ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കാനും മുന്നറിയിപ്പുണ്ട്.

Trending

No stories found.

Latest News

No stories found.